മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ്

സംസ്ഥാനത്തെ സര്‍ക്കാര്‍ /സര്‍ക്കാര്‍ എയഡഡ് കോളേജുകളില്‍ മെഡിക്കല്‍ /മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന, മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയുമോ നഷ്ടപ്പെട്ട ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം പരമാവധി 50,000 രൂപ വരെ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കുടുംബ വാര്‍ഷിക വരുമാന പദ്ധതി രണ്ടര ലക്ഷം രൂപ്. വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസാന തീയ്യതി ഒക്ടോ. 15.

error: Content is protected !!