കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് ഒളിമ്പ്യാഡ് നടക്കും

കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാര്‍, അധ്യാപകര്‍, ഗവേഷക വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായുള്ള സ്‌പോര്‍ട്‌സ് ഒളിമ്പ്യാഡ് ജൂണ്‍ മൂന്ന്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ കാമ്പസില്‍ നടക്കും. അത്‌ലറ്റിക്‌സ്, ഗെയിംസ് എന്നിവയിലായി 22 ഇനങ്ങളിലാണ് മത്സരം. സ്‌പോര്‍ട്‌സ് ഒളിമ്പ്യാഡ് ലോഗോ പ്രകാശനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഏറ്റുവാങ്ങി. അശുതോഷ് ലക്ഷ്മണന്‍ തയ്യാറാക്കിയ ലോഗോയാണ് പരിപാടിയ്ക്കായി തിരഞ്ഞെടുത്തത്.

ചടങ്ങില്‍ സെനറ്റംഗം വി.എസ്. നിഖില്‍, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജു തുടങ്ങിയവര്‍ പങ്കെടുത്തു. ബ്രോഷര്‍ പ്രകാശനം വ്യാഴാഴ്ച രാവിലെ 9.30-ന് സിന്‍ഡിക്കേറ്റംഗം അഡ്വ. എല്‍.ജി. ലിജീഷ് നിര്‍വഹിക്കും.

error: Content is protected !!