
തിരൂരങ്ങാടി: എസ് എസ് എഫ് കൊടിഞ്ഞി സെക്ടർ 32-ആം എഡിഷൻ സാഹിത്യോത്സവ് സ്വാഗതസംഘം രൂപീകരണവും തിയതി പ്രഖ്യാപനവും നടന്നു. കൊടിഞ്ഞി തിരുത്തിയിൽ വെച്ച് നടന്ന സംഗമം എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ പ്രസിഡന്റ് ഹുസൈൻ അഹ്സനി ഉദ്ഘാടനം ചെയ്തു. സയ്യിദ് ബാക്കിർ തങ്ങൾ അധ്യക്ഷതവഹിച്ചു. എസ് എസ് എസ് തിരൂരങ്ങാടി ഡിവിഷൻ സെക്രട്ടറി അസ്ഹർ വിഷയാവതരണം നടത്തി. നസ്റുദ്ധീൻ സഅദി, നിയാസ് ഫാത്തിഹി എന്നിവർ സംബന്ധിച്ചു.
സ്വാഗതസംഘം അംഗങ്ങളും സെക്ടർ നേതൃത്വവും ചേർന്ന് തിയതി പ്രഖ്യാപനം നടത്തി. മെയ് 31,ജൂൺ 1 തിയതികളിൽ കൊടിഞ്ഞി തിരുത്തിയിൽ വെച്ച് സാഹിത്യോത്സവ് അരങ്ങേറും.സ്വാഗതസംഘം ചെയർമാനായി ടി ടി മുഹമ്മദ് കുട്ടി ഹാജിയെയും കൺവീനറായി ഇബ്രാഹിം ബുഖാരിയെയും തിരഞ്ഞെടുത്തു.
ഫാമിലി സാഹിത്യോത്സവോടെ സാഹിത്യോത്സവ് പ്രവർത്തനങ്ങൾ ആരംഭിക്കും. പിന്നീട് ബ്ലോക്ക്, യൂണിറ്റ് സാഹിത്യോത്സവുകൾക്ക് ശേഷമായിരിക്കും സെക്ടർ സാഹിത്യോത്സവ് നടക്കുന്നത്.