എസ് എസ് എഫ്
കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് പ്രൗഢമായി


തിരൂരങ്ങാടി:
എസ് എസ് എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.
സമാപന സംഗമം എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി അഷ്റഫ് സഖാഫി ഉദ്ഘാടനം ചെയ്തു. സിറാജുദ്ധീൻ അഹ്സനി അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് സഖാഫി ചെറുമുക്ക് അനുമോദന പ്രഭാഷണം നടത്തി. ഡിവിഷൻ സെക്രട്ടറി ജുനൈദ് ഹാഷിമി ഫല പ്രഖ്യാപനം നിർവ്വഹിച്ചു.
സ്വാഗത സംഘം കൺ വിനർ അലവിക്കുട്ടി ഹാജി ആശംസ പ്രസംഗംനടത്തി നൂറ്റിമുപ്പത് മത്സരങ്ങളിലായി അഞ്ഞുറിലേറെ മത്സരാർത്ഥികൾ മാറ്റുരച്ച സാഹിത്യോത്സവിൽ ജീലാനി നഗർ ഒന്നാം സ്ഥാനവും സുന്നത്ത് നഗർ രണ്ടാം സ്ഥാനവും അൽ അമീൻ നഗർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മുഹമ്മദ് ആദിൽ സലീഖ് ചെറുമുക്ക് സർഗ പ്രതിഭയും ശാഹിദ് അഫ്രീദി സുന്നത്ത് നഗർ കലാ പ്രതിഭയുമായി തിരഞ്ഞടുക്കപ്പെട്ടു.
മുപ്പത്തി ഒന്നാമത് എഡിഷൻ സാഹിത്യോത്സവിന്റെ പതാക ചെറുമുക്ക് യൂണിറ്റ് ഏറ്റുവാങ്ങി.
കുഞ്ഞി മുഹമ്മദ് സഖാഫി,ശാഫി സഖാഫി, റസാഖ് സഖാഫി സുന്നത്ത് നഗർ, സൈതലവി ഹാജി, സിദ്ധീഖ് ഹാജി, മുസ്തഫ മഹ്ളരി സി. കെ നഗർ പങ്കെടുത്തു.
പ്രോഗ്രം കൺവീനർ ജുസൈർ കുണ്ടൂർ സ്വാഗതവും സലാം സുന്നത്ത് നഗർ നന്ദിയും പറഞ്ഞു.
സാഹിത്യോത്സവിന് വേണ്ടി വിപുലമായ സൗകര്യങ്ങങ്ങളായിരുന്നു സ്വാഗത സംഘത്തിനു കീഴിൽ ഒരുക്കിയിരുന്നത്.

error: Content is protected !!