എസ്എസ്എല്‍സി പരീക്ഷാ ഫലം ; ഏറ്റവും കൂടുതല്‍ എ പ്ലസ് ഇത്തവണയും മലപ്പുറത്തിന്, 15 വരെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം

മലപ്പുറം : എസ്എസ്എല്‍സി പരീക്ഷ എഴുതിയതില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത് 71,831 വിദ്യാര്‍ത്ഥികള്‍ക്കാണ്. ജില്ലാ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത്. 4934 വിദ്യാര്‍ത്ഥികള്‍ക്കാണ് ജില്ലയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേട്ടം കൈവരിക്കാന്‍ ആയത്. കഴിഞ്ഞവര്‍ഷവും മലപ്പുറത്തിനാണ് ഈ നേട്ടം ഉണ്ടായിരുന്നത്.

892 സര്‍ക്കാര്‍ സ്‌കൂളുകളിലും 1139 എയ്ഡഡ് സ്‌കൂളുകളിലും 443 ആണ്‍ എയ്ഡഡ് സ്‌കൂളുകളിലും മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. 99.69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയിരിക്കുന്നത് കോട്ടയം ജില്ലയാണ് 99.92%. ഏറ്റവും കുറവ് തിരുവനന്തപുരം 99.08%. മെയ് 9 മുതല്‍ 15 വരെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ 6 വരെ നടത്തും. ജൂണ്‍ ആദ്യവാരം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തി.

error: Content is protected !!