എസ്.എസ്.എൽ.സി തിളക്കമാർന്ന വിജയം; കെ.ആർ.എസ്.എം.എ ആദരിച്ചു

കൊടിഞ്ഞി: എം.എ ഹയർസെക്കണ്ടറി സ്കൂളിന് കെ.ആർ.എസ്.എം.എ സ്നേഹാദരം കൈമാറി.
തുടർച്ചയായി പതിനാലാം വർഷവും നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള അനുമോദന മൊമൻറോ കെ.ആർ.എസ്.എം.എസംസ്ഥാന ഭാരവാഹികൾ സ്കൂൾ വർക്കിങ് പ്രസിഡന്റ് പി.വികോമുക്കുട്ടി ഹാജി ക്ക് നൽകി ആദരിച്ചു . ഈവർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ അറുപത് വിദ്യാർത്ഥികളിൽ 52 ശതമാനത്തോടെ 31 വിദ്യാർത്ഥികളും മുഴുവൻ എപ്ളസ് നേടി. അഞ്ച് എ പ്ളസിന് താഴെ ഒരു വിദ്യാർത്ഥിയും സ്കോർ ചെയ്യാത്തതും മികവാർന്ന വിജയത്തിന് തിളക്കം കൂട്ടി .എല്ലാ പ്രതികൂല സാഹചര്യത്തേയും മറികടന്ന് ഈ വർഷവും മികച്ച വിജയമാണ് മുൻ വർഷങ്ങളിലെ പോലെ നേടിയത്. സംസ്ഥാന വിദ്യാലയങ്ങളിൽ മികവിൻറെ ചരിത്രം രേഖപ്പെടുത്തിയ വിദ്യാലയമാണ് എം.എ ഹയർസെക്കണ്ടറി സ്കൂളെന്ന് ഭാരവാഹികൾ പ്രസ്താവിച്ചു.ഇത് പോലെ ഹയർസെക്കണ്ടറി പരീക്ഷയിലും സമസ്ത മദ്റസ പൊതു പരീക്ഷ യിലും ഉന്നത വിജയം കരസ്ഥമാക്കാൻ ഈ വർഷം സ്ഥാനത്തിന് സാധിച്ചു.
ചടങ്ങിൽ കെ.ആർ.എസ്.എം.എ സംസ്ഥാന വർക്കിംഗ് ജനറൽ സെക്രട്ടറി മുജീബ് പൂളക്കൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വേണുഗോപാൽ നായർ, സ്കൂൾ വർക്കിങ് പ്രസിഡന്റ് പി.വി കോമുക്കുട്ടി ഹാജി, സ്കൂൾ ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി, സെക്രട്ടറി പൂഴിത്തറ മമ്മിക്കുട്ടി ഹാജി,പി.ടി.എ പ്രസിഡന്റ് പനക്കൽ മുജീബ്, പ്രിൻസിപ്പൽ നജീബ് മാസ്റ്റർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫൈസൽ തേറാമ്പിൽ എന്നിവർ പങ്കെടുത്തു.

error: Content is protected !!