സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് നേരെ തെരുവുനായ ആക്രമണം

Copy LinkWhatsAppFacebookTelegramMessengerShare

എറണാകുളം: വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ തെരുവുനായ ആക്രമിച്ചു. മലയാറ്റൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂള്‍ അവധി ആയതിനാല്‍ സഹോദരനൊപ്പം വീട്ടുമുറ്റത്ത് ഇരുന്ന് കളിക്കുകയായിരുന്ന ജോസഫ് ഷെബിനാണ് റോഡില്‍ നിന്നും ഓടിയെത്തിയ തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

നായ കുട്ടിയുടെ കവിളില്‍ കടിച്ചു. കുട്ടിയും സഹോദരനും ബഹളമുണ്ടാക്കിയതോടെ മാതാപിതാക്കള്‍ ഓടിയെത്തി നായയെ ഓടിക്കുകയായിരുന്നു. കുട്ടിയെ ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കി. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഈ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിലും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. തെരുവുനായ ആക്രമണത്തെക്കുറിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!