വേങ്ങര ഗ്രാമപഞ്ചായത്തിലെ തെരുവുകള്‍ പ്രകാശപൂര്‍ണ്ണമാകുന്നു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ തെരുവുകള്‍ പ്രകാശപൂര്‍ണ്ണമാക്കുന്നു. ഇതിന്റെ ഭാഗമായി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടന കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസല്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. എ കെ സലീം, സി പി ഹസീന ബാനു, മെമ്പര്‍മാരായ സി പി അബ്ദുല്‍ ഖാദര്‍, ചോലക്കന്‍ റഫീഖ്, യൂസഫലി വലിയോറ, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!