ഇന്‍സ്റ്റഗ്രാം റീല്‍സിനെ ചൊല്ലി പെരുവള്ളൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം ; ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് കൈമാറി

തിരൂരങ്ങാടി : പെരുവള്ളൂര്‍ ഗവ. ഹയര്‍ സ്‌കൂളില്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. ഇതില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് 18 വയസ് തികയാത്ത സാഹചര്യത്തില്‍ സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് (എസ് ബി ആര്‍) തയ്യാറാക്കി ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറി. ഒരാള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഇട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടിയുണ്ടായത്. കഴിഞ്ഞ മാസം 20 ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. പ്ലസ്. വണ്‍, പ്ലസ്. ടു വിദ്യാര്‍ഥികള്‍ തമ്മിലാണ് അടിപിടി. അടിപിടിയില്‍ പരിക്കേറ്റ ജൂനിയര്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് റാഗിംഗ് വിരുദ്ധ സമിതി ചേരുകയും സമിതി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം തേഞ്ഞിപ്പലം പൊലീസ് കേസെടുക്കുകയായിരുന്നു.

error: Content is protected !!