Monday, January 19

കുറ്റിപ്പുറത്ത് സ്കൂട്ടറിൽ ബസിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം: വിദ്യാർഥിനികൾ സഞ്ചരിച്ച സ്കൂട്ടറിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് തട്ടി ഒരു വിദ്യാർത്ഥി നി മരിച്ചു. മറ്റൊരാൾ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ

66ലെ കുറ്റിപ്പുറം താലൂക്ക് അശുപത്രിക്ക് സമീപം ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. നിലമ്പൂർ എടക്കര സ്വദേശിനി ഫാത്തിമ റിഫ (20)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇരിമ്പിളിയം വെണ്ടല്ലൂർ സ്വദേശിനിയായ തറക്കൽ നൂറുൽ അമിൻറെ മകൾ ആയിഷ ദിൽസ (20) അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റിപ്പുറം അശുപത്രിപടിക്ക് സമീപത്ത് ദേശീയപാതയുടെ പണി പുരോഗമിക്കുന്ന സ്ഥലത്ത് വച്ച് പെൺകുട്ടികൾ സഞ്ചരിച്ച സ്കൂട്ടറിൽ കർണ്ണാടകയിൽ നിന്നുള്ള അയ്യപ്പ‌ഭക്തർ സഞ്ചരിച്ച ബസ് തട്ടുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ മറിയുകയും റിഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. എടക്കരയിൽ നിന്നും സ്കൂട്ടറിൽ തൃശൂരിലേക്ക് പോകുകയായിരുന്നു
പെൺകുട്ടികൾ. റിഫയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

error: Content is protected !!