Tuesday, October 21

കൂട്ടുകാർക്കൊപ്പം കുളത്തിലിങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

കോട്ടയ്ക്കൽ:കൂട്ടുകാർക്കൊപ്പം കുളത്തിലിങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ചെനയ്ക്കൽ പൂക്കയിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് അഫ്ലഹ് (12) ആണ് ഇന്നലെ കുറ്റിപ്പുറം സർഹിന്ദ് നഗറിലെ കുളത്തിൽ അപകടത്തിൽപ്പെട്ടത്.

നാട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്തി ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ കഴിയവെ ഇന്നു പുലർച്ചെ മരിച്ചു. കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്.

error: Content is protected !!