കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

താനാളൂര്‍ : മീനടത്തൂര്‍ കൈതക്കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വട്ടത്താണി പടിഞ്ഞാറ് വശം വാക്കാട് ബൈജുവിന്റെ മകന്‍ വിഷ്ണു(17) ആണ് മരിച്ചത്. ഇന്ന് ഉച്ചക്കായിരുന്നു അപകടം നടന്നത്.

കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിഷ്ണു. ഇതിനിടയിലായിരുന്നു അപകടം. നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് തിരൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് വിഷ്ണുവിനെ പുറത്ത് എടുത്തത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

error: Content is protected !!