സമൂഹത്തിലെ ജീർണതകൾക്കെതിരെ ഹ്രസ്വ സിനിമകൾ ഒരുക്കി അധ്യാപക വിദ്യാർഥികൾ

തിരൂരങ്ങാടി: സമൂഹത്തിലെ ജീർണതകൾക്കെതിരെ പ്രതിരോധത്തിന്റെ വിരൽ ചൂണ്ടി അധ്യാപക വിദ്യാർത്ഥികൾ ഒരുക്കിയ സിനിമ പ്രദർശനം ശ്രദ്ധേയമായി. തിരൂരങ്ങാടി എസ്.എസ്.എം.ഒ.ഐ.ടി യിലെ അധ്യാപക വിദ്യാർത്ഥികളാണ് നാല് ഹ്രസ്വ സിനിമകൾ നിർമ്മിച്ചത്. മാനവിക മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് നാല് സിനിമകളും.40 വിദ്യാർഥികൾ നാല് ഗ്രൂപ്പായി തിരിഞ്ഞാണ് പത്ത് മിനിറ്റ് ദൈർഘ്യമുള്ള നാല് സിനിമകളും ഒരുക്കിയത്. കഥയും തിരക്കഥയും സംവിധാനവും ക്യാമറയും എഡിറ്റിങ്ങും സംഗീത പശ്ചാത്തലവും എല്ലാം വിദ്യാർത്ഥികൾ തന്നെയാണ് നിർവഹിച്ചത്.

മലയാള ക്ലബ്ബിന് കീഴിൽ നടന്ന സിനിമ പ്രദർശനം അധ്യാപകനും സിനിമ പ്രവർത്തകനുമായ ഡോ. ഹിക്മത്തുല്ല ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഷാനവാസ് പറവന്നൂർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സി. മൂസകുട്ടി, കെ.ടി ഹനീഫ, കെ.മുനവ്വിറ എന്നിവർ പ്രസംഗിച്ചു. ഹുസ്ന ഷെറിൻ സ്വാഗതവും നുസ്രത്ത് നന്ദിയും പറഞ്ഞു.

error: Content is protected !!