കോഴിക്കോട് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് ഓടിച്ച കല്ലായി പള്ളിക്കണ്ടി മൊയ്തീന്‍ കോയയുടെ മകന്‍ മെഹ്ഫൂത് സുല്‍ത്താന്‍, ഒപ്പം യാത്ര ചെയ്ത നടുവട്ടം മാഹിയിലെ അര്‍ബന്‍ നജ്മത്ത് മന്‍സില്‍ മജ്റൂഹിന്റെ മകള്‍ നൂറുല്‍ ഹാദി എന്നിവരാണ് മരിച്ചത്. ക്രിസ്ത്യന്‍ കോളേജിന് സമീപം ഗാന്ധി റോഡില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ബസുമായി ഇടിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ ബി എ വിദ്യാര്‍ത്ഥിനിയാണ് നൂറുല്‍ ഹാദി.

ഗാന്ധി റോഡ് പാലത്തില്‍ നിന്നും സ്‌കൂട്ടര്‍ ബീച്ച് ഭാഗത്തേയ്ക്ക് പോവുകയായിരുന്നു. എതിരെ ബേപ്പൂര്‍ – പുതിയപ്പ സിറ്റി സ്വകാര്യ ബസില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം നടന്നത്. സ്‌കൂട്ടര്‍ തെറ്റായ ദിശയില്‍ വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടത്തിന് പിന്നാലെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കൊണ്ട് പോകും വഴിയാണ് മെഹറൂഫ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് നൂറുല്‍ ഹാദി മരിച്ചത്.

error: Content is protected !!