Monday, August 11

വായനാദിനത്തിൽ റീഡേഴ്സ് അസംബ്ലിയുമായി വിദ്യാർത്ഥികൾ

വാളക്കുളം: ദേശീയ വായനാദിനത്തിൽ റീഡേഴ്സ് അസംബ്ലി . വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിലെ ദേശീയ ഹരിതസേന, ഫോറസ്റ്ററി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ‘വായനയോളം’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. റീഡേഴ്സ് അസംബ്ലിയുടെ ഭാഗമായി നടന്ന സംഘഭാഷണത്തിൽ മലയാളത്തിലെ ശ്രദ്ധേയമായ കൃതികളുടെ പരിചയപ്പെടുത്തൽ നടത്തി.

വായന വാരാചരണത്തിന്റെ ഭാഗമായി ബുക്ക്‌ റിവ്യൂ സംഘടിപ്പിക്കും. വിദ്യാർത്ഥികളായ ഫാത്തിമ നഷ്‌വ, സബീൽ മുനവ്വർ, ഫിദ, മാളവിക, അൻഷിദ ജെബി, മുഹമ്മദ്‌ അമ്പാടി, ഫാത്തിമ നൗറിൻ, അമ്മാർ സലിം, മുഹമ്മദ്‌ നാസിഫ്, ആർദ്ര എന്നിവർ നേതൃത്വം നൽകി.

error: Content is protected !!