പാഠപുസ്തകത്തിലെ ഓഫീസുകള്‍ പരിചയപ്പെടാന്‍ തിരൂര്‍ പോലീസ് സ്റ്റേഷന്‍, തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍, കോടതി എന്നിവ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍

താനൂര്‍ : നിറമരുതൂര്‍ കോരങ്ങത്ത് എ. എം. എല്‍.പി സ്‌കൂളിലെ കുട്ടികള്‍ രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിലെ ഓഫീസുകള്‍ പരിചയപ്പെടുത്തുക എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചു തിരൂര്‍ പോലീസ് സ്റ്റേഷന്‍ റെയില്‍വേ സ്റ്റേഷന്‍ കോടതി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ക്രമസമാധാന പാലനത്തിന് പോലീസ് ഉപയോഗിക്കുന്ന ഉപകരണങ്ങളെ കുറിച്ച് തിരൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ സുജിത്, ഉണ്ണികൃഷ്ണന്‍ എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു.ജില്ലാ ജഡ്ജ് ശ്രീജിത്ത് കുട്ടികളോട് സംസാരിച്ചു. എച്ച്എം ഷാജി മാധവന്‍ പിടിഎ പ്രസിഡന്റ് അനില്‍ എപി അധ്യാപകരായ അബ്ദു സാക്കിര്‍. അനന്തു, മഞ്ജുള. സജിനി റോഷ്‌ന റിനോസ ജന്നത്ത് എന്നിവര്‍ പങ്കെടുത്തു

error: Content is protected !!