നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

Copy LinkWhatsAppFacebookTelegramMessengerShare

കടുങ്ങപുരം : കൊളത്തൂര്‍ ജനമൈത്രി പോലീസും പാപ്പിലിയോ വണ്ടര്‍ലാന്‍ഡ് പാര്‍ക്ക് പലകപറമ്പും സംയുക്തമായി കടുങ്ങപുരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പാപ്പിലിയോ എംഡി അബ്ദുല്‍ അസീസിന്റെ അധ്യക്ഷതയില്‍ കൊളത്തൂര്‍ എസ് ഐ അബ്ദുള്‍ നാസര്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സൂസമ്മ ചെറിയാന് പഠനോപകരണം നല്‍കി ക്കൊണ്ട് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

പാപ്പിലിയോ ഡയറക്ടര്‍മാരായ ബാവ പുഴക്കാട്ടിരി, അബ്ദുല്‍ ഗഫൂര്‍, വേങ്ങര സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് കുഞ്ഞാപ്പ കരുവാടി, എസ് എം സി ചെയര്‍മാന്‍ ഷാഹുല്‍ഹമീദ്, പൂക്കോയ തങ്ങള്‍ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. ജനമൈത്രി ഓഫീസര്‍ ബൈജു , കെ മോഹന്‍ദാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!