പരപ്പനങ്ങാടി : തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരപ്പനങ്ങാടി ബ്ലോക്ക് കൃഷിശ്രീ സെന്ററിന് ജൈവവളങ്ങള്‍ പൊടിക്കുന്നതിനുള്ള കാര്‍ഷികയന്ത്രം വിതരണം ചെയ്തു. 90 ശതമാനം സബ്‌സിഡിയിലാണ് സെന്ററിന് യന്ത്രം നല്‍കിയത്. പരിപാടി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി സാജിത ഉദ്ഘാടനം ചെയ്തു. ചേളാരി അരീപ്പാറയില്‍ നടന്ന ചടങ്ങില്‍ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് വിജിത്ത് അധ്യക്ഷത വഹിച്ചു.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒടിയില്‍ പീച്ചു, ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫൗസിയ, ബ്ലോക്ക് മെമ്പര്‍മാരായ ഷരീഫ, സതി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മുഹമ്മദ് കുട്ടി, വിജിത, പരപ്പനങ്ങാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സംഗീത, ബ്ലോക്ക് വികസന ഓഫീസര്‍ പ്രേമരാജന്‍, തേഞ്ഞിപ്പലം കൃഷി ഓഫീസര്‍ ഷംല കൃഷി സെന്റര്‍ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.