Saturday, August 2

ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതി പിടിയില്‍

തിരൂര്‍ : വളാഞ്ചേരി- തിരൂര്‍ റൂട്ടിലെ ബസ്സില്‍ വച്ച് യുവതിയോട് മോശമായി പെരുമാറിയ ആളെ പിടികൂടി. തൃക്കണ്ണാപുരം സ്വദേശിയായ സക്കീര്‍ എന്ന 43 വയസ്സുകാരനെയാണ് പിടികൂടിയത്. തിരൂര്‍ – വളാഞ്ചേരി റൂട്ടില്‍ കഴിഞ്ഞദിവസം ബസ് സമരം ഉള്‍പ്പെടെ നടത്തിയ വിവാദ വിഷയത്തിലെ പ്രതിയാണ് സക്കീര്‍. വളാഞ്ചേരി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

ഇക്കഴിഞ്ഞ 29 നാണ് കേസിനാസ്പദമാ. സംഭവം നടന്നത്. തിരൂര്‍ – വളാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മലാല ബസില്‍ യാത്ര ചെയ്യുകയായിരുന്ന സക്കീര്‍ വിദ്യാര്‍ത്ഥിനിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് ബസ് ജീവനക്കാരെയും ബസും കസ്റ്റഡിയിലെടുത്തിരുന്നു.

സംഭവ ശേഷം യുവതി പഠിക്കുന്ന കോളേജില്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും യുവതി കാര്യം അധ്യാപകരോട് പറയുകയുമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുമായി അധ്യാപകര്‍ വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബസ് വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബസ് തൊഴിലാളികള്‍ പണിമുടക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!