പ്രവേശന വിലക്ക് മറികടന്ന പ്രതി കഞ്ചാവുമായി വേങ്ങരയിൽ അറസ്റ്റിൽ

വേങ്ങര :കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിൽ ആയി. അറസ്റ്റ് ചെയ്ത സമയം ഇയാളിൽ നിന്നും വില്പനക്കായി സൂക്ഷിച്ച കഞ്ചാവും തൂക്കാൻ ഉപയോഗിക്കുന്ന മെഷീനും പോലീസ് കണ്ടെടുത്തു.വിവിധ കേസുകളിൽ പ്രതിയായ വേങ്ങര കണ്ണാട്ടിപ്പടി മണ്ണിൽ വീട്ടിൽ അനിൽ എന്ന മണിയാണ്(41) അറസ്റ്റിൽ ആയത്. കഞ്ചാവ്. അടിപിടി. മോഷണം. റോബറി. തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് പിടിക്കപ്പെട്ട മണി.

പ്രവേശന വിലക്ക് ലംഘിച്ച് മണി ജില്ലയിൽ പ്രവേശിച്ചിട്ടുണ്ട് എന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം എ എസ് പി ശക്തിസിങ് ആര്യ ഐ പി എസിന്റെ നിർദേശപ്രകാരം വേങ്ങര പോലീസ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഹനീഫ എസ്. ഐ റ്റി. ഡി ബിജു. പോലീസ് ഉദ്യോഗസ്ഥരായ ഫൈസൽ . ആർ . ഷഹേഷ്. മുഹമ്മദ്‌ സലിം. കെ കെ ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്നും കഞ്ചാവ് വിൽപ്പനക്കായി ഉപയോഗിച്ചു വരുന്ന കാറും. കഞ്ചാവ് വിറ്റുകിട്ടിയ 17000 ത്തോളം പണവും.. മൂന്നു മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു.

error: Content is protected !!