സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ; 38 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

ബംഗളൂരു: സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്ത 38 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. കര്‍ണാടകയിലെ ഗഡാഗ് ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. എംബിബിഎസ് പൂര്‍ത്തിയാക്കി ഗഡാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഹൗസ് സര്‍ജന്‍സി ചെയ്ത് വരികയായിരുന്ന 38 വിദ്യാര്‍ത്ഥികളെയാണ് സസ്പെന്‍ഡ് ചെയ്തത്.

ആശുപത്രി പരിസരത്ത് വെച്ച് വിദ്യാര്‍ത്ഥികള്‍ ഷൂട്ട് ചെയ്ത ഇന്‍സ്റ്റഗ്രാം റീല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇക്കാര്യം ഗഡാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തത്. ആശുപത്രിയിലെത്തിയ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ വിദ്യാര്‍ത്ഥികളെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് ഡയറക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.

error: Content is protected !!