സ്കൗട്ട് ക്യാമ്പിനെത്തിയ രണ്ട് വിദ്യാർഥിനികൾ പുഴയില്‍ മുങ്ങി മരിച്ചു

സ്കൗട്ട് ക്യാമ്പിനെത്തിയ രണ്ട് വിദ്യാർഥിനികൾ പുഴയില്‍ മുങ്ങി മരിച്ചു. നിലമ്പൂര്‍ കരുളായി നെടുങ്കയത്താണ് ദാരുണാപകടം ഉണ്ടായത്. കന്മനം കുറുങ്കാട് പുത്തൻ വളപ്പിൽ അബ്ദുൽ റഷീദിന്റെ മകൾ ആയിഷ റിദ ( 13 ), പുത്തനത്താണി ചെലൂർ കുന്നത്ത് പീടിയേക്കൽ മുസ്തഫയുടെ മകൾ ഫാത്തിമ മുഹ്സിന (11) എന്നിവരാണു മരിച്ചത്. ആയിഷ റിദ കല്ലിങ്ങൽപറമ്പ് എംഎസ്എം എച്ച്എസ്എസിലെ 9ാം ക്ലാസിലെയും മുഹ്സിന ആറാം ക്ലാസിലെയും വിദ്യാർഥികളാണ്.

ഇന്ന് വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. നെടുങ്കയത്ത് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിന് എത്തിയ കുട്ടികളാണ് അപകടത്തിൽ പെട്ടത്. കരിമ്പുഴയിൽ കുളിക്കുന്നതിനിടെ കുട്ടികൾ കയത്തിൽ മുങ്ങി പോകുകയായിരുന്നു. ഇവരെ നാട്ടുകാർ പുറത്തെടുത്ത് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോളേക്കും മരിച്ചിരുന്നു.

കൽപകഞ്ചേരി . കല്ലിങ്ങൽപറമ്പ് എംഎസ് എംഎച്ച്എസ്എസിലെ നാച്യുറൽ ക്ലബിന്റെ നേതൃത്വത്തിന്റെ 49 സ്കൗട്ട് ആൻഡ് ഗൈഡ്‌സ് ആണ് ഇന്ന് നെടുങ്കയത്തേക്കു കാടറിവുതേടി പോയത്. 9 അധ്യാപകരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.

ആയിഷ റിദയുടെ പിതാവ് അബുദാബിയിലാണ്. മാതാവ്: റസീന. സഹോദരങ്ങൾ: റിൻസിൽ, റിൻഷ.

ഇരുവരുടെയും മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

error: Content is protected !!