പൂര്‍വ്വിക പാത പിന്തുടര്ന്ന്സമസ്തയെ ശക്തിപ്പെടുത്തുക: മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
കോഴിക്കോട്: പൂര്‍വ്വീകരായ മഹത്തുക്കളുടെ പാത പിന്തുടര്ന്ന് സമസ്തയെ ശക്തിപ്പെടുത്തമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉമലാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ നടന്ന സമസ്ത പ്രാര്‍ത്ഥന ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്മറഞ്ഞുപോയ നിഷ്കളങ്കരും സാത്വികരുമായ പണ്ഡിതരും നേതാക്കളും അനേകം പ്രവര്‍ത്തകരും കഠിനാദ്ധ്വാനം ചെയ്താണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ ഇന്ന് കാണുന്ന ഔന്നിത്ത്യത്തില് എത്തിച്ചത്. അവരുടെ പരലോക ഗുണത്തിന് എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും സമസ്ത പ്രാര്‍ത്ഥനദിനം വിജയിപ്പിക്കണമെന്നും തങ്ങള്‍ പറഞ്ഞു.സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്റത്ത് അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍...

