Wednesday, September 17

Tag: വേങ്ങര

മകനുമായി നബിദിന പരിപാടി കാണാൻ പോകുമ്പോൾ ബൈക്കിടിച്ച് യുവാവ് മരിച്ചു
Accident

മകനുമായി നബിദിന പരിപാടി കാണാൻ പോകുമ്പോൾ ബൈക്കിടിച്ച് യുവാവ് മരിച്ചു

വേങ്ങര : മകനുമൊന്നിച്ച് നബിദിന പരിപാടി കാണാൻ പോകുമ്പോൾ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. വേങ്ങര അമ്പല പുറായ കാവുങ്ങൽ പള്ളിക്ക് സമീപം താമസിക്കുന്ന പാലേരി മുഹമ്മദ് കുട്ടി ബഖാവിയുടെ മകൻ അബ്ദുൽ ജലീൽ (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിക്ക് ഗാന്ധിദാസ് പടിക്ക് സമീപത്ത് വെച്ചാണ് അപകടം. വാഹനം നിർത്തിയിട്ട് എസ് ബി ഐ ബാങ്കിന് പിറകിലുള്ള മദ്രസയിലേക്ക് നബിദിന പരിപാടി കാണാൻ മകനുമായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടി ക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഞായറാഴ്ച ഉച്ചയോടെ മരിച്ചു. മാതാവ്: ആമിക്കുട്ടി. ഭാര്യ: തട്ടാരു മാട്ടിൽ നൂറു റഹ്മത്ത്. മക്കൾ: മുഹമ്മദ് ഹാശിർ , അബ്ദുൽ വദൂദ്, അബ്‌ദുൽ ഹന്നാൻ, മുഹമ്മദ് സഹോദരങ്ങൾ: മഹ്മൂദ് അലി, അമീറലി, ഹുസ്‌ന, നബ് ല. കബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് തിങ്കൾ കാവുങ്ങൽ പള്ളി ജുമാ മസ്‌ജിദിൽ നടക്കും...
Other

കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി വേങ്ങരയിൽ തുടങ്ങി

വേങ്ങര : ഓണം വിപണിയിലെ വിലക്കയറ്റം തടയുന്നതിൻ്റെ ഭാഗമായി കൺസ്യൂമർ ഫെഡ് നടപ്പാക്കുന്ന ഓണം സഹകരണ വിപണി വേങ്ങരയിൽ തുടങ്ങി. വേങ്ങര സർവീസ് സഹകരണറൂറൽ ബേങ്കിൻ്റെ കീഴിൽ എസ് എസ് റോഡിലെ ബാങ്ക് ഹെഡ് ഓഫിസ് കെട്ടിടത്തിലാണ് വിപണി ആരംഭിച്ചത്. സബ്സിഡി നിരക്കിൽ പുഴുക്കല്ലരി , ബിരിയാണിഅരി ,പച്ചരി,പഞ്ചസാര,വെളിച്ചെണ്ണ,ചെറുപയർ,ഉഴുന്ന് ,വൻപയർ,തുവര പരിപ്പ്, മല്ലി, മുളക്,ഗ്രീൻപീസ്,മഞ്ഞൾപൊടി,ചായപൊടിയടക്കം 18 നിത്യോപയോഗ സാധനങ്ങളാണ് വില്പനയിലുള്ളത് 1780 രൂപ വിലവരുന്ന കിറ്റുകളിലായി ഇവ ഗുണഭോക്താക്കൾക്ക് ലഭിക്കും. വില്പന ബാങ്ക് പ്രസിഡൻ്റ് എൻടി അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി കെ ഹാഷിം അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കോയി സ്സൻ മായിൻ ക്കുട്ടി കെ രാധാകൃഷ്ണൻ മാസ്റ്റർ, എൻകെ നിഷാദ്,സുബൈദ കാളങ്ങാടൻ അസിസ്റ്റൻ്റ് സെക്രട്ടറി വി പി ജാഫർ, ഒകെ വേലായുധൻ, അമീൻ കള്ളിയത്ത് പ്രസംഗിച്ചു....
Accident

നടന്നു പോകുമ്പോൾ റോഡിൽ വീണ് പരിക്കേറ്റ കുറ്റൂർ സ്വദേശി മരിച്ചു

വേങ്ങര : നടന്നു പോകുന്നതിനിടെ റോഡിൽ വീണ് പരുക്കേറ്റയാൾ മരിച്ചു. കുറ്റൂർ നോർത്ത് കടമ്പോട്ട് നീലകണ്ഠന്റെ മകൻ ശങ്കരൻ (56) ആണ് മരിച്ചത്. ഈ മാസം 18 ന് രാത്രി 9.30 ന് നെച്ചിക്കാട്ട് കുണ്ട് എന്ന സ്ഥലത്ത് വെച്ച് ആണ് സംഭവം. ഒരു വീട്ടിൽ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് റോഡിലൂടെ നടന്നു പോകുമ്പോൾ തെന്നി വീഴുകയായിരുന്നു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ.ചികിത്സയിൽ ആയിരുന്നു. ഇന്നലെ മരിച്ചു.ഭാര്യ, പരേതയായ സ്മിത...
Accident

കക്കാടംപുറം മുക്കിൽപീടികയിൽ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

വേങ്ങര : കുറ്റൂർ നോർത്ത് മുക്കിൽ പീടികയിൽ കാറിൽ സ്കൂട്ടറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം പടപ്പറമ്പ് സ്വദേശി തെക്കിൽ പറമ്പിൽ അഷ്‌റഫിന്റെ മകൻ മുഹമ്മദ് ഷമീം (18) ആണ് മരിച്ചത്. കഴിഞ്ഞ 22 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക്12.20 ന് കക്കാടമ്പുറം എരണിപ്പടി റോഡിൽ മൂക്കിൽ പീടികയിൽ വെച്ചാണ് അപകടം. റോഡിൽ യു ടേണ് എടുത്ത കാറിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ശമീമും കൂടെയുണ്ടായിരുന്ന സുഹൃത്ത് കരുവള്ളി ശമീറിന്റെ മകൻ മുഹമ്മദ് ഷാമിലും (16) റോഡിലേക്ക് തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഷമീം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെ മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ട ത്തിന് ശേഷം ഇന്ന് 4.30 ന് പടപ്പറമ്പ് ജുമാ മസ്ജിദിൽ ഖബറടക്കും. ഷമീം പിതാവിന്റെ ബാർബർ ഷോപ്പിൽ ജീവനക്കാരനാണ്. മാതാവ്, സക്കീന....
Obituary

ഭാര്യയെയും മക്കളെയും സന്ദർശക വിസയിൽ കൊണ്ടുവന്ന വേങ്ങര സ്വദേശി മക്കയിൽ മരിച്ചു

വേങ്ങര: ഊരകം വെങ്കുളം പരേതരായ കണ്ണൻ തൊടി ഈസഹാജിയുടെയും ആയിശയുടെയുമകൻ മുനീർ (46) സൗദിയിലെ മക്കയിൽ നിര്യാതനായിമക്ക കെ എം സി സി പ്രവർത്തകനും ഹജ്ജ് വളണ്ടിയറുമായിരുന്നു. ഡ്രൈവറായി ജോലി നോക്കുന്ന യുവാവ് 8 മാസം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചു പോയത്. ഭാര്യയും മക്കളും സന്ദർശക വിസയിലെത്തി ഇപ്പോൾ മക്കയിലുണ്ട്.ഭാര്യ ജംഷീറ, മക്കൾ ആയിശജന്നത്ത്, ആയിശ മെഹ്റിൻ സഹദ്. സഹോദരങ്ങൾ: ബഷീർ മുസ്ലിയാർ, സിദ്ധീഖ് മുസ്ലിയാർ, ഇസ്മായിൽ , ഷംസുദ്ധീൻ മുസ്ലിയാർ, അബ്ദുള്ള മുസ്ലിയാർ, ലുക്മാൻ ,ഫാത്തിമ,കദീജ ,സുമയ്യ ,മൃതദേഹം നടപടികൾക്ക് ശേഷം മക്കയിൽ കബറടക്കും...
Obituary

ദർശന ടിവി പ്രോഗ്രാം പ്രൊഡ്യൂസർ മുഹമ്മദ് അക്രം അന്തരിച്ചു

വേങ്ങര : കലാ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവും ദർശന ടിവി പ്രോഗ്രാം പ്രൊഡ്യൂസറും കുട്ടിക്കുപ്പായം റിയാലിറ്റി ഷോ ഡയറക്ടറുമായ മുഹമ്മദ് അക്രം (51) അന്തരിച്ചു. കണ്ണമംഗലം പഞ്ചായത്തിലെ തോട്ടശ്ശേരിയറ സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഐ എൻ എൽ കലാ സാംസ്കാരിക വിഭാഗമായ ഇനാഫ് ജനറൽ സെക്രട്ടറിയും കേരള മാപ്പിള അക്കാദമി മുൻ സെക്രട്ടറിയുമായിരുന്നു. ഐ എൻ എൽ ജില്ലാ പ്രവർത്തക സമിതി അംഗമാണ്. ഭാര്യമാർ: ജുമൈല, ഗായിക ഷബ്ന.മക്കൾ: സഹൽ, ലബീബ്, ജഫ്രീന, സസ്ന, നൈന, ഫയോന. മയ്യിത്ത് നമസ്കാരം ഇന്ന്(25/07/25 വെള്ളി) വൈകീട്ട് 6 മണിക്ക് തോട്ടശ്ശേരിയറ ചെങ്ങാനി ജുമാമസ്ജിദിൽ....
Obituary

വിദേശത്തേക്ക് പോകാൻ ഒരുങ്ങിയ വേങ്ങര സ്വദേശിയായ യുവാവ് മരിച്ചു

വേങ്ങര : ഈ മാസം ബഹ്‌റൈനിൽ പോകാൻ ഒരുങ്ങിയ യുവാവ് മരിച്ചു. കുറ്റൂർ പാക്കട പുറായ സ്വദേശി കാമ്പ്രൻ ഖലീൽ റഹ്മാന്റെ മകൻ മുഹമ്മദ് ശിബിലി (26) ആണ് മരിച്ചത്. വീട്ടിൽ വെച്ച് അപസ്മാരം പോലെ ഉണ്ടായതിനെ തുടര്ന്ന് കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മയ്യിത്ത് കബറടക്കി. ബെംഗളൂരു ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരുന്നു. അവിടത്തെ ജോലി മതിയാക്കി ഈ മാസം ബഹ്‌റൈനിൽ പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു. അതിനിടെയാണ് മരണം. മാതാവ്, മുനീറ. സഹോദരങ്ങൾ: ഷഹനാസ്, റഫാ, റന...
Local news

എടരിക്കോട് -കൂരിയാട് ഇരട്ടലൈൻ സ്വിച്ച് ഓൺ ചെയ്തു, വേങ്ങരയിലെ വോൾട്ടേജ് പ്രശനത്തിന് പരിഹാരമായി

വേങ്ങര : കൂരിയാട് 33 കെ വി സബ് സ്റ്റേഷനിലേക്ക് എടരിക്കോട് നിന്നും രണ്ടാം സർക്യൂട്ട് ലൈൻ സ്വിച്ച് ഓൺ ചെയ്തതോടെ വേങ്ങരയിലെ വോൾട്ടേജ് പ്രശ്നത്തിന് പരിഹാരമായി. നവീകരിച്ച വിതര മേഖല പദ്ധതി ( ആർഡിഎസ് എസ് ) പ്രകാരമാണ് എടരിക്കോട് 110 കെ വി സബ് സ്റ്റേഷനിൽ നിന്നും 7.89 കിലോമീറ്റർ ദൈർഘത്തിൽ നേരത്തേയുള്ള ലൈനിനൊപ്പം പുതിയ ലൈൻ കൂടിസ്ഥാപിച്ചത്. ഇതോടെ വേങ്ങരക്കു പുറമേ കുന്നുംപുറം,തലപ്പാറ സെക്ഷനുകളിലെ വൈദ്യുതി വിതരണവും ശക്തിപ്പെടും. കേന്ദ്ര സർക്കാർ അറുപത് ശതമാനവും ബാക്കി സംസ്ഥാന സർക്കാരും മുതൽമുടക്കുന്നതാണ് നവീകരിച്ച വിതരണ മേഖല പദ്ധതി. വിതരണ ശ്രംഖല ആധുനികവൽക്കരിക്കുക, നഷ്ടം കുറക്കുക എന്നിവ ലക്ഷ്യം വെക്കുന്നതാണ് പദ്ധതി. കൂടെ സ്മാർട്ട് മീറ്ററിംഗ് കൂടി സ്ഥാപിക്കും. ഇതോടെ മനുഷ്യാധ്വാനമില്ലാതെ ഉപഭോക്താവിനും കെ എസ് ഇ ബി അപ്പപ്പോൾ തന്നെ ഉപയോഗം കൃത്യതയോടെ അറിയാൻ കഴിയും. കൂരിയാട് സബ് സ്റ്റേഷൻ്റെ ശേഷി ഉയർത്തുന്നതിന്ന...
Local news

58 ക്ലാസ്സുകളിൽ ലൈബ്രറിയൊരുക്കി പറപ്പൂർ സ്കൂൾ

പറപ്പൂർ: സ്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളിലും ലൈബ്രറിയൊരുക്കി പറപ്പൂർ ഐയു ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കമായി.58 ഡിവിഷനിലും കുട്ടികൾ ക്ലാസ് തല ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ അസംബ്ലിയിൽ വെച്ച് ക്ലാസ് ടീച്ചർമാർ ഏറ്റുവാങ്ങി. എഴുത്തുകാരനും നിരൂപകനുമായ ഡോ. ഉമർ തറമേൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു.പി. ഹസൈൻ, സി പി റഷീദ്, കെ വി ഷെരീഫ്, ഷാഹുൽ കൊളക്കാട്ടിൽ, അയിഷാബി, റാഷിദ, വിൻഷി, സഫ് വാന, സംഗീത എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ മാസാചരണത്തിൻ്റെ ഉദ്ഘാടനം ഡോ. ഉമർ തറമേൽ നിർവ്വഹിക്കുന്നു....
Accident

ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു

വേങ്ങര : വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് പുത്തനങ്ങാടി പൂക്കുളം ബസാറിലെ വെട്ടൻ ഹൗസ് പ്രഭാകരൻ്റെ വീട് മണ്ണിടിഞ്ഞ് ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ ആണ് സംഭവം. അടുക്കളയും, കക്കുസും പൂർണ്ണമായി തകർന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ഹസീന ഫസൽ, വാർഡ് അംഗം ആസ്യ മുഹമ്മദ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഫോട്ടോ: ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീട് തകർന്ന വെട്ടൻ ഹൗസ് പ്രഭാകരൻ്റെ വീട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ഹസീന ഫസൽ സന്ദർശിക്കുന്നു...
Obituary

വേങ്ങര കടലുണ്ടിപുഴയിൽ 18 കാരൻ മുങ്ങിമരിച്ചു

വേങ്ങര : സുഹൃത്തിനൊപ്പം കടലുണ്ടി പുഴയിൽ കുളിക്കാൻ പോയ 18 കാരൻ മുങ്ങിമരിച്ചു. പാലക്കാട്‌ മണ്ണാർക്കാട് സ്വദേശിയും വേങ്ങര വലിയോറ ചിനക്കൽ ക്വാർട്ടെഴ്സിൽ താമസക്കാരനുമായ മുഹമ്മദലി (18) ആണ് മരിച്ചത്. മഞ്ഞമ്മാട് പെരുമ്പുഴ കടവിലാണ് സംഭവം. അടുത്ത മുറിയിൽ താമസക്കാരനായ സുഹൃത്തിനൊപ്പം കുളിക്കാൻ പോയതായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിക്കാണ് സംഭവം. പുഴയിൽ മുങ്ങിയതിനെ തുടർന്ന് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിൽ വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്… മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി…...
Accident

ചെരുപ്പടി മലയിൽ ചുള്ളിപ്പാറ സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി

വേങ്ങര : കണ്ണമംഗലം ചെരുപ്പടി മലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപ്പടി മലയിലേക്ക് പോകുന്ന വഴിയിൽ വട്ടപ്പൊന്ത ചേരേക്കാട്‌ എന്ന സ്ഥലത്താണ് സംഭവം. ബൈക്ക് താഴേക്ക് മറിഞ്ഞാണ് അപകടം എന്നു കരുതുന്നു. താഴെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് ബൈക്കും ഉണ്ട്. ബൈക്ക് അപകടത്തിൽ പെട്ട് താഴെ വീണാണ് മരിച്ചതെന്നാണ് നിഗമനം. കക്കാട് ചുള്ളിപ്പാറ സ്വദേശി തരി പറമ്പിൽ യാഹുവിന്റെ മകൻ ഫായിസ് (26) ആണ് മരണപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി വീട്ടിൽ നിന്ന് പോയതാണ്. അവിടെ എന്തിന് പോയതാണെന്നതും അപകടം എപ്പോൾ സംഭവിച്ചതാണെന്നും വ്യക്തമായിട്ടില്ല. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വേങ്ങര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫായിസ് പെയിന്റ് പണിക്ക് പോയിരുന്ന ആളാണ്....
Accident

ദുബായിലെ താമസ സ്ഥലത്ത് തീപിടുത്തം: വേങ്ങര സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നിരവധി പേർ മരിച്ചു

ദുബൈ: ദേരയിലെ താമസ സ്ഥലത്ത് തീപിടുത്തം; വേങ്ങര സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ 15 പേർ മരിച്ചതായി വിവരം. വേങ്ങര കണ്ണമംഗലം  ചേറൂർ കാളങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. പാക്കിസ്ഥാൻ, സുഡാൻ സ്വദേശികളും മരിച്ചതായാണ് റിപ്പോർട്ട്‌. ദുബൈയിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റായ നൈഫിലെ ഫ്രിജ്മുറാർ ഏരിയയിലെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.  ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.  മുകളിലത്തെ ഫ്ലാറ്റിൽ ആണ് തീ പിടിച്ചത്.  ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. അടുത്ത മുറിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന്  റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുക ശ്വസിച്ചാണ്  ഇരുവരും മരിച്ചത്. രക്ഷാപ്രവർത്തനം നടത്തിയ സെക്യൂരിറ്റി ഗർഡും മരിച്ചിട്ടുണ്ട്. ട്രാവൽസ് ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രസൻറ് സ്കൂൾ അധ്യാപികയാണ് ജിഷി.കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ സുബ്രഹ്മണ്യൻ ...
Crime

വേങ്ങരയിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ചു

വേങ്ങര: നടു റോട്ടില്‍ യുവാവിനെ വെട്ടിപ്പരിക്കരൽപ്പിച്ചു. സ് കൂട്ടർ യാത്രക്കാരനെ ഗുഡ്സ് ഓട്ടോയിലെത്തിയ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ വേങ്ങര അങ്ങാടിയിൽ പിക്കപ്പ് ഓട്ടോ സ്റ്റാന്റിൽ വച്ചാണ് സംഭവം. ചേറൂർ സ്വദേശിയും കെട്ടിട നിർമ്മാണ കരാറുകാരനുമായ ചേറൂർ സ്വദേശി കാള ങ്ങാടൻ സുഭാഷ് 48 നാണ് വെട്ടേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ചേറൂർ അടിവാരം സ്വദേശി കാളം പുലാൻ മുഹമ്മദലിയെ നാട്ടുകാരും പൊലിസും ചേർന്ന് പിടികൂടി. മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി വരികയായിരുന്ന സുഭാഷിനെ കൊട്ട ഓട്ടോയിലെത്തിയ യുവാവ് വിലങ്ങിട്ട് അങ്ങാടിക്ക് നടുവിൽ വച്ച് കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. കൈക്ക് പരിക്കേറ്റ സുഭാഷ് തൊട്ടടുത്ത സ്വകാര്യ ആസ്പത്രിയിൽ സ്വയം ചികിൽസ തോടി എത്തുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ കോട്ടക്കലിലേക്ക് മാറ്റി.വെട്ടാൻ ഉപയോഗിച്ച കൊടുവാൾ സംഭവ സ്ഥലത്ത് നിന്ന് പൊലിസ് കണ്ട ടെക്കുകയും അവിടെ...
Other

വേങ്ങരയിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ബജറ്റിനെതിരെ കഞ്ഞിവെച്ച് പ്രതിഷേധം

വേങ്ങര : ജനജീവിതം ദുസ്സഹമാക്കുന്ന സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് ലീഗ് വേങ്ങരയിൽ കഞ്ഞി വെച്ച് വിതരണം ചെയ്തു പ്രതിഷേധിച്ചു. ബസ് സ്റ്റാന്റു പരിസരത്ത് അടുപ്പു കൂട്ടി കഞ്ഞി പാചകം ചെയ്ത് നാട്ടുകാർക്കടക്കം വിതരണം ചെയ്താണ് പ്രവർത്തകർ വിലക്കയറ്റത്തിനും ജനങ്ങളുടെ ദുരിതം കൂട്ടുന്നതിനും കാരണമാവുന്ന സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധം അറിയിച്ചത്. സമരം ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റവാസ് ആട്ടീരി അധ്യക്ഷനായി. മണ്ഡലം ലീഗ് സെക്രട്ടറി പി കെ അസ് ലു , എ പി ഉണ്ണികൃഷണൻ,മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ശംസുദ്ധീൻ പുളളാട്ട്, എ.വി ഇസ് ഹാഖ്, ഭാരവാഹികളായ നൗഫൽ മമ്പീതി , കെ.ടി ശംസുദ്ധീൻ , പി.മുഹമ്മദ് ഹനീഫ,കെ എം നിസാർ . എ.കെ നാസർ, മുനീർ വിലാശ്ശേരി, എ കെ നാസർ,എസ് ടി യു നേതാവ് പാക്കട സൈദു , ഹാരിസ് മാളിയേക്കൽ,എ കെ സലീം എന്നിവർ പ്രസംഗിച്ചു...
Obituary

വേങ്ങരയിൽ അദ്ധ്യാപികയുടെ ആത്മഹത്യ, സഹപ്രവർത്തകൻ അറസ്റ്റിൽ

വേങ്ങര : വേങ്ങരയിൽ അധ്യാപികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44 ) ആണ് അറസ്റ്റിലായത്. വേങ്ങര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ്. മരിച്ച അധ്യാപികയുമായി അടുത്ത ബന്ധമുണ്ടായിരുന്നു രാംദാസിനെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി നിരന്തരം മാനസിക സമ്മർദ്ദത്തിലാക്കിയതാണ് അധ്യാപിക ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പോലീസ് പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് അധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡയറി കുറിപ്പുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇരുവരും സ്കൂളിൽ എസ് പി സി യുടെ ചുമതലയുള്ള അധ്യാപകരാണ്. https://youtu.be/JpnRM1s3xrw വീഡിയോ വേങ്ങര പൊലീസ് സ്റ്റേഷനിൽ രജി...
Breaking news, Obituary

വയലിലെ വെള്ളം കാണാനെത്തിയ ബാലിക വെള്ളക്കെട്ടിൽ വീണു മരിച്ചു

എആർ നഗർകുറ്റൂർ ഫസലിയ പള്ളിയ്ക്ക് സമീപം വയലിൽ വെള്ളം കാണാനിറങ്ങിയ 6 വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു. തിരുത്തി മുഹമ്മദ് റാഫിയുടെ മകൾ ഫാത്തിമ റഷ യാണ് മരിച്ചത്. വൈകുന്നേരം 7 മണിക്കാണ് സംഭവം
error: Content is protected !!