Tag: വേങ്ങര

ദുബായിലെ താമസ സ്ഥലത്ത് തീപിടുത്തം: വേങ്ങര സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നിരവധി പേർ മരിച്ചു
Accident

ദുബായിലെ താമസ സ്ഥലത്ത് തീപിടുത്തം: വേങ്ങര സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നിരവധി പേർ മരിച്ചു

ദുബൈ: ദേരയിലെ താമസ സ്ഥലത്ത് തീപിടുത്തം; വേങ്ങര സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ 15 പേർ മരിച്ചതായി വിവരം. വേങ്ങര കണ്ണമംഗലം  ചേറൂർ കാളങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. പാക്കിസ്ഥാൻ, സുഡാൻ സ്വദേശികളും മരിച്ചതായാണ് റിപ്പോർട്ട്‌. ദുബൈയിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റായ നൈഫിലെ ഫ്രിജ്മുറാർ ഏരിയയിലെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.  ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.  മുകളിലത്തെ ഫ്ലാറ്റിൽ ആണ് തീ പിടിച്ചത്.  ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. അടുത്ത മുറിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന്  റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുക ശ്വസിച്ചാണ്  ഇരുവരും മരിച്ചത്. രക്ഷാപ്രവർത്തനം നടത്തിയ സെക്യൂരിറ്റി ഗർഡും മരിച്ചിട്ടുണ്ട്. ട്രാവൽസ് ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രസൻറ് സ്കൂൾ അധ്യാപികയാണ് ജിഷി.കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ സുബ്രഹ്മണ്യൻ...
Crime

വേങ്ങരയിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ചു

വേങ്ങര: നടു റോട്ടില്‍ യുവാവിനെ വെട്ടിപ്പരിക്കരൽപ്പിച്ചു. സ് കൂട്ടർ യാത്രക്കാരനെ ഗുഡ്സ് ഓട്ടോയിലെത്തിയ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ വേങ്ങര അങ്ങാടിയിൽ പിക്കപ്പ് ഓട്ടോ സ്റ്റാന്റിൽ വച്ചാണ് സംഭവം. ചേറൂർ സ്വദേശിയും കെട്ടിട നിർമ്മാണ കരാറുകാരനുമായ ചേറൂർ സ്വദേശി കാള ങ്ങാടൻ സുഭാഷ് 48 നാണ് വെട്ടേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ചേറൂർ അടിവാരം സ്വദേശി കാളം പുലാൻ മുഹമ്മദലിയെ നാട്ടുകാരും പൊലിസും ചേർന്ന് പിടികൂടി. മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി വരികയായിരുന്ന സുഭാഷിനെ കൊട്ട ഓട്ടോയിലെത്തിയ യുവാവ് വിലങ്ങിട്ട് അങ്ങാടിക്ക് നടുവിൽ വച്ച് കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. കൈക്ക് പരിക്കേറ്റ സുഭാഷ് തൊട്ടടുത്ത സ്വകാര്യ ആസ്പത്രിയിൽ സ്വയം ചികിൽസ തോടി എത്തുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ കോട്ടക്കലിലേക്ക് മാറ്റി.വെട്ടാൻ ഉപയോഗിച്ച കൊടുവാൾ സംഭവ സ്ഥലത്ത് നിന്ന് പൊലിസ് കണ്ട ടെക്കുകയും അവിട...
Other

വേങ്ങരയിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ബജറ്റിനെതിരെ കഞ്ഞിവെച്ച് പ്രതിഷേധം

വേങ്ങര : ജനജീവിതം ദുസ്സഹമാക്കുന്ന സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് ലീഗ് വേങ്ങരയിൽ കഞ്ഞി വെച്ച് വിതരണം ചെയ്തു പ്രതിഷേധിച്ചു. ബസ് സ്റ്റാന്റു പരിസരത്ത് അടുപ്പു കൂട്ടി കഞ്ഞി പാചകം ചെയ്ത് നാട്ടുകാർക്കടക്കം വിതരണം ചെയ്താണ് പ്രവർത്തകർ വിലക്കയറ്റത്തിനും ജനങ്ങളുടെ ദുരിതം കൂട്ടുന്നതിനും കാരണമാവുന്ന സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധം അറിയിച്ചത്. സമരം ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റവാസ് ആട്ടീരി അധ്യക്ഷനായി. മണ്ഡലം ലീഗ് സെക്രട്ടറി പി കെ അസ് ലു , എ പി ഉണ്ണികൃഷണൻ,മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ശംസുദ്ധീൻ പുളളാട്ട്, എ.വി ഇസ് ഹാഖ്, ഭാരവാഹികളായ നൗഫൽ മമ്പീതി , കെ.ടി ശംസുദ്ധീൻ , പി.മുഹമ്മദ് ഹനീഫ,കെ എം നിസാർ . എ.കെ നാസർ, മുനീർ വിലാശ്ശേരി, എ കെ നാസർ,എസ് ടി യു നേതാവ് പാക്കട സൈദു , ഹാരിസ് മാളിയേക്കൽ,എ കെ സലീം എന്നിവർ പ്രസംഗിച്ചു ...
Obituary

വേങ്ങരയിൽ അദ്ധ്യാപികയുടെ ആത്മഹത്യ, സഹപ്രവർത്തകൻ അറസ്റ്റിൽ

വേങ്ങര : വേങ്ങരയിൽ അധ്യാപികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44 ) ആണ് അറസ്റ്റിലായത്. വേങ്ങര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ്. മരിച്ച അധ്യാപികയുമായി അടുത്ത ബന്ധമുണ്ടായിരുന്നു രാംദാസിനെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി നിരന്തരം മാനസിക സമ്മർദ്ദത്തിലാക്കിയതാണ് അധ്യാപിക ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പോലീസ് പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് അധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡയറി കുറിപ്പുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇരുവരും സ്കൂളിൽ എസ് പി സി യുടെ ചുമതലയുള്ള അധ്യാപകരാണ്. https://youtu.be/JpnRM1s3xrw വീഡിയോ വേങ്ങര പൊലീസ് സ്റ്റേഷനിൽ രജ...
Breaking news, Obituary

വയലിലെ വെള്ളം കാണാനെത്തിയ ബാലിക വെള്ളക്കെട്ടിൽ വീണു മരിച്ചു

എആർ നഗർകുറ്റൂർ ഫസലിയ പള്ളിയ്ക്ക് സമീപം വയലിൽ വെള്ളം കാണാനിറങ്ങിയ 6 വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു. തിരുത്തി മുഹമ്മദ് റാഫിയുടെ മകൾ ഫാത്തിമ റഷ യാണ് മരിച്ചത്. വൈകുന്നേരം 7 മണിക്കാണ് സംഭവം
error: Content is protected !!