വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ
വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ
താനൂര്‍ ദേവധാര്‍ ഗവ. എച്ച്.എസ്.എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കൊമേഴ്‌സ്, ഹിസ്റ്ററി, എക്കണോമിക്‌സ്, സോഷ്യോളജി വിഭാഗങ്ങളിലേക്കുള്ള അഭിമുഖം മെയ് 25ന് രാവിലെ 9.30നും പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, അറബിക്, മലയാളം എന്നിവയിലേക്കുള്ള അഭിമുഖം അന്നേദിവസം ഉച്ചയ്ക്ക് ഒന്നിനും നടക്കും. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, ബോട്ടണി എന്നിവയിലേക്കുള്ള അഭിമുഖം മെയ് 26ന് രാവിലെ 9.30നാണ്. സുവോളജി, കംപ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയിലേക്കുള്ള അഭിമുഖം അന്നേദിവസം ഉച്ചയ്ക്ക് ഒന്നിനും നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എത്തണം.
ചുള്ളിക്കോട് ഗവ.ഹയര്‍സക്കന്‍ഡറി സ്‌കൂളില്‍ വിവിധ ഒഴിവുകള്‍
ചുള്ളിക്കോട് ഗവ.ഹയര...

