Saturday, October 17

വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ

വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ

താനൂര്‍ ദേവധാര്‍ ഗവ. എച്ച്.എസ്.എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കൊമേഴ്‌സ്, ഹിസ്റ്ററി, എക്കണോമിക്‌സ്, സോഷ്യോളജി വിഭാഗങ്ങളിലേക്കുള്ള അഭിമുഖം മെയ് 25ന് രാവിലെ 9.30നും പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, അറബിക്, മലയാളം എന്നിവയിലേക്കുള്ള അഭിമുഖം അന്നേദിവസം ഉച്ചയ്ക്ക് ഒന്നിനും നടക്കും. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, ബോട്ടണി എന്നിവയിലേക്കുള്ള അഭിമുഖം മെയ് 26ന് രാവിലെ 9.30നാണ്. സുവോളജി, കംപ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയിലേക്കുള്ള അഭിമുഖം അന്നേദിവസം ഉച്ചയ്ക്ക് ഒന്നിനും നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എത്തണം.

ചുള്ളിക്കോട് ഗവ.ഹയര്‍സക്കന്‍ഡറി സ്‌കൂളില്‍ വിവിധ ഒഴിവുകള്‍

ചുള്ളിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഓഫീസ് അറ്റന്‍ഡന്റ്, ജൂനിയര്‍ ലാഗ്വേജ് ഫുള്‍ ടൈം ടീച്ചര്‍ (അറബിക്, ഹിന്ദി), എല്‍.പി.സ്‌കൂള്‍ ടീച്ചര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖം മെയ് 25ന് രാവിലെ 11ന് നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 9447973761.

അധ്യാപക ഒഴിവ്

പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള മാത്സ്, സോഷ്യോളജി, കൊമേഴ്‌സ്, എക്കണോമിക്‌സ്, ഹിസ്റ്ററി എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 25ന് രാവിലെ 9.30നും അറബിക്, ഉറുദു, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ഉച്ചക്ക് 1.30നും സ്‌കൂളില്‍ നടക്കും. ഫോണ്‍-0483 2771999.

കൊടിഞ്ഞി ജി.എം. യു.പി സ്കൂളിൽ 2026-27 അധ്യയനവർഷത്തിൽ ഒഴിവുള്ള UPST (HTV)-1, UPST(അറബിക്)-2 എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 19-05-2026 ചൊവ്വാഴ്ച അഭിമുഖം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10.30 മണിക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം സ്കൂളിൽ ഹാജരാകേണ്ടതാണ്. (K Tet നിർബന്ധം ).