Thursday, October 15

Tag: അപകടത്തിൽ മരിച്ചു

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Accident

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം : ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് അരമ്പറ്റക്കുന്ന് സ്വദേശി നാരകത്തറ സനീഷിൻ്റെ മകൻ സെൽബിൻ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പടിഞ്ഞാറെത്തറ ദാസന്റെ മകൻ അമൽ ദാസിന് (29)ന് ഗുരുതരമായി പരിക്കേറ്റു. ചങ്ങരംകുളം സൺറൈസ് ആശുപത്രിക്ക് മുൻവശം പുലർച്ചെ 12 മണിയോടെ ആണ് അപകടം. വയനാട് സ്വദേശികളായായ സെൽബിനും അമലും സഞ്ചരിച്ച ബൈക്ക് എതിരെവന്ന ഇന്നോവയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഇരുവരെയും നാട്ടുകാർ ചേർന്ന് സമീപത്ത് സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൽബിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അമലിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരിച്ച സെൽബിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. വയനാട...