Wednesday, October 22

Tag: കണ്ണമംഗലം

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര : കണ്ണമംഗലം, വാളക്കുട നമ്പം കുന്നത്ത് മൊയ്തീൻകുട്ടി മകൻ മുഹമ്മദ് സൽമാൻ (25) കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം ബധൻ ഉച്ചയോടെ കൊടുവായൂർ ജുമാമസ്ജിജിദിൽ ഖബറടക്കും. വേങ്ങര പൊലീസ് കേസെടുത്തു. ഉമ്മ : റംല .
Obituary

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണമംഗലം സ്വദേശിനി മരിച്ചു

വേങ്ങര : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം കാപ്പിൽ ആറാം വാർഡിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) യാണ് മരിച്ചത്. ജൂലൈ 7 ന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ചികിത്സ തുടങ്ങിരുന്നു. എന്നാൽ രോഗം ഭേദമാവാതെയായതോടെ ആഗസ്ത് 1 ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ആഗസ്ത് 2 ന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. രോഗാവസ്ഥ വഷളായതോടെ ആഗസ്ത് 4 ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും 5ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു അടിയന്തര ചികിത്സ നൽകി.ഇതിനിടെ രോഗാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 11 ന് ഐ.സി.യുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയെങ്കിലും ആഗസ്ത് 26ന് വീണ്ടും ജ്വരവും ഛർദ്ദിയും തുടങ്ങിയതോടെ ആരോഗ്യനില വഷളാവുകയും ഇന്ന് പുലർച്ചെ മരിക്കു കയായിരുന്നു. മയ്യിത്ത് കബറടക്കി. വെള്ളത്തിൽ നിന്നാണ് രോഗം പടരുന...
Obituary

ദർശന ടിവി പ്രോഗ്രാം പ്രൊഡ്യൂസർ മുഹമ്മദ് അക്രം അന്തരിച്ചു

വേങ്ങര : കലാ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവും ദർശന ടിവി പ്രോഗ്രാം പ്രൊഡ്യൂസറും കുട്ടിക്കുപ്പായം റിയാലിറ്റി ഷോ ഡയറക്ടറുമായ മുഹമ്മദ് അക്രം (51) അന്തരിച്ചു. കണ്ണമംഗലം പഞ്ചായത്തിലെ തോട്ടശ്ശേരിയറ സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഐ എൻ എൽ കലാ സാംസ്കാരിക വിഭാഗമായ ഇനാഫ് ജനറൽ സെക്രട്ടറിയും കേരള മാപ്പിള അക്കാദമി മുൻ സെക്രട്ടറിയുമായിരുന്നു. ഐ എൻ എൽ ജില്ലാ പ്രവർത്തക സമിതി അംഗമാണ്. ഭാര്യമാർ: ജുമൈല, ഗായിക ഷബ്ന.മക്കൾ: സഹൽ, ലബീബ്, ജഫ്രീന, സസ്ന, നൈന, ഫയോന. മയ്യിത്ത് നമസ്കാരം ഇന്ന്(25/07/25 വെള്ളി) വൈകീട്ട് 6 മണിക്ക് തോട്ടശ്ശേരിയറ ചെങ്ങാനി ജുമാമസ്ജിദിൽ....
Accident, Breaking news

ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി തട്ടി മരിച്ചു

വേങ്ങര: ലോഡുമായി പോകുന്നതിനിടെ ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി കയറി മരിച്ചു. കണ്ണമംഗലം എടക്ക പറമ്പ് തീണ്ടേക്കാട് ബദരിയ നഗർ സദേശി പുള്ളാട്ട് കുഞ്ഞീതുവിന്റെ മകൻ കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് കുന്നുംപുറം എടക്കാ പറമ്പിനും വാളക്കുടക്കും ഇടയിൽ വെച്ചാണ് സംഭവം. നിസാൻ ലോറിയിൽ എം സാൻഡ് കൊണ്ടു പോകുകയായിരുന്നു. തിരൂരങ്ങാടി ടുഡേ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ join ചെയ്യുക https://chat.whatsapp.com/JpqPZF5xgO37CGW5zuqnNQ?mode=r_t ഇതിനിടെ ബ്രേക്ക് തകരാർ കാരണം രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയപ്പോൾ ലോറി തട്ടി പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ....
Crime

വേങ്ങരയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി :പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും വേങ്ങരയിൽ നടത്തിയപരിശോധനയിൽ 4.251 ഗ്രാം MDMA യുമായി21കാരൻ അറസ്റ്റിൽ ആയി. കണ്ണമംഗലം തീണ്ടേക്കാട് ദേശത്ത് മണ്ണാർപ്പടി വീട്ടിൽ സുബ്രഹ്മണ്യൻ മകൻ ശിവൻ( 21) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന KL 65 W 6105 നമ്പർ TVS NTORQ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. രാത്രി 11 മണിക്ക് വേങ്ങര സിനിമ ഹാൾ റോഡിന് സമീപത്ത് വച്ച് നടന്ന വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. തുടരന്വേഷണം നടക്കുന്നതായും കൂടുതൽ പേർ അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്നും പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ ടി ഷനോജ് പറഞ്ഞു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ പ്രദീപ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിദിൻ എം എം, അരുൺ പി, ജിഷ്നാദ് എന്നിവർ അടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്....
Other

‘മാസി’ന്റെ കൈപിടിച്ച് അഞ്ച് യുവതികൾ കൂടി സുമംഗലികളായി

കണ്ണമംഗലം : 5 യുവതികൾ കൂടി പുതുജീവിതത്തിലേക്ക്. സാക്ഷികളായി 3500 പേരും. കണ്ണമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക റിലീഫ് സെല്ലി’ ന്റെ (മാസ്) മൂന്നാമത് സമൂഹവിവാഹവും ചെറുശ്ശാലി മൂസഹാജി അനുസ്മരണവും എടക്കാപ്പറമ്പ് ജസീറ ഓഡിറ്റോറിയത്തിലാണ് നടന്നത്. ഓരോരുത്തർക്കും പത്തുപവന്റെ സ്വർണ്ണാഭരണങ്ങളും വധൂവരന്മാർക്കുള്ള വിവാഹവസ്ത്രങ്ങളും നൽകിയാണ് ഇവരെ കൂട്ടായ്മ പുതുജീവിതത്തിലേക്ക് യാത്രയാക്കിയത്. 3,500 പേർക്കായിരുന്നു സദ്യ. ഇതിനുമുൻപ് മാസ് 14 പേരുടെ വിവാഹം ഇങ്ങനെ നടത്തിയിട്ടുണ്ട്. നിക്കാഹിന് എൻ. അബ്ദുള്ളക്കുട്ടി മുസ്‌ലിയാരും കല്യാണത്തിന് എളമ്പിലക്കാട്ട് ആനന്ദ് നമ്പൂതിരിയും കാർമികത്വം വഹിച്ചു. പൊതുചടങ്ങ് കൈരളി ടി.എം.ടി. ഉടമ പഹലിഷ കള്ളിയത്ത് ഉദ്ഘാടനംചെയ്തു. വി.പി. കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. പി. സുരേന്ദ്രൻ, കെ.സി. അബ്ദുറഹിമാൻ, കെ.പി.സി.സി. അംഗം പി.എ. ചെറീത്, കെ.പി. അബ്ദു...
error: Content is protected !!