കുടുംബശ്രീയുടെ ‘കെ-ഇനം’ പ്രീമിയം ഉത്പന്നങ്ങള്‍ വിപണിയിലേക്ക്; ജില്ലാതല ഉദ്ഘാടനം നടന്നു
മലപ്പുറം : കുടുംബശ്രീയുടെ കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ 'കെ-ഇനം' (K-INAM) എന്ന പേരില്‍ പ്രീമിയം ബ്രാന്‍ഡായി വിപണിയിലിറക്കി. പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം പുലാമന്തോള്‍ എമറാള്‍ഡ് ഹോട്ടലില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ നിര്‍വഹിച്ചു. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത മുപ്പതോളം ഉത്പന്നങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിപണിയിലെത്തുന്നത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ബനാന ഫ്‌ലോര്‍, ബനാന ഹെല്‍ത്ത് മിക്സ് എന്നീ ഉത്പന്നങ്ങളാണ് വിപണിയിലിറക്കിയത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ആകര്‍ഷകമായ പാക്കിങോടെയാണ് ഈ ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മറ്റു ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകള്‍ വികസിപ്പിച്ചെടുത്ത വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു.
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍...

