ആധാര്‍ സേവനങ്ങള്‍ ഇനി കൂടുതല്‍ വേഗത്തില്‍; നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ സെപ്റ്റംബര്‍ വരെ സൗജന്യം
കേരളത്തില്‍ ആധാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സുഗമമാക്കുന്നതിനായി സംസ്ഥാന ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നോഡല്‍ ഏജന്‍സിയായ ഐ.ടി. മിഷന്‍, കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന്‍, നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന്‍ (0 -5 വയസ്സ്)
നവജാത ശിശുക്കള്‍ ഉള്‍പ്പെടെ അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് ചെയ്യാവുന്നതാണ്. കുട്ടികളുടെ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കണ്ണുകളുടെ തിരിച്ചറിയല്‍ രേഖ എന്നിവ) ശേഖരിക്കില്ല. പകരം മാതാപിതാക്കളില്‍ ഒരാളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നത്. കുട്ടിയുടെ ജനന സര്‍...

