Tag: കുന്നുംപുറം

സത്യസന്ധതക്ക് മാതൃകയായി കുന്നുംപുറം പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ നഴ്സ്
Malappuram

സത്യസന്ധതക്ക് മാതൃകയായി കുന്നുംപുറം പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ നഴ്സ്

എ ആർ നഗർ : പൊതുമേഖലാ ബാങ്കിൽ നിന്നും അധികമായി ലഭിച്ച വലിയൊരു തുക ബാങ്കിനെ തിരിച്ചേൽപ്പിച്ച് മാതൃക തീർത്തിരിക്കുകയാണ് അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ കുന്നുംപുറം പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ നഴ്സായ വള്ളിക്കുന്ന് സ്വദേശി നാലകത്ത് സാഹിറ. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് ചെക്ക് മാറാനായി സാഹിറ ബാങ്കിലെത്തുന്നത്. ബാങ്കിൻ്റെ പ്രവർത്തന സമയം തീരാറായത് കൊണ്ട് ബാങ്ക് ജീവനക്കാർ ഏറെ തിരക്കിലും ഉപഭോക്താക്കൾ ധൃതിയിലുമായിരുന്നു.ക്യാഷ് കൗണ്ടറിൽ ഇരിക്കുന്ന ജീവനക്കാരി എണ്ണി തിട്ടപ്പെടുത്തി നൽകിയ നോട്ടുകൾ അതേപടി വാനിറ്റി ബാഗിലിട്ട് സാഹിറ തൻ്റെ ടൂ വീലറിൽ കയറി വീട്ടിലേക്ക് പോയി. വൈകുന്നേരം അഞ്ചര മണിക്ക് ബാങ്കിൽ നിന്നും പണം എണ്ണി നോക്കിയോ എന്നന്വേഷിച്ചു കൊണ്ടുള്ള ഒരു ഫോൺവിളി വന്നു. ബാങ്കിലെ കൗണ്ടിംഗ് മെഷീനിൽ രണ്ട് പ്രാവശ്യം എണ്ണിയതിന് ശേഷം മാത്രമാണ് ഉപഭോക്താക്കൾക്ക് പണം കൈമാറുന്നത് എന്നത് കൊണ്ട് എണ്ണി നോക്ക...
Accident

കുന്നുംപുറത്ത് ടിപ്പർ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു; വീട്ടുകാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു

എആർ നഗർ : കുന്നുംപുറം ഊക്കത്ത് ടിപ്പർ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. കൊളപ്പുറം- എയർപോർട്ട് റോഡിൽ കാക്കടംപുറത്തിനും കുന്നുംപുറത്തിനും ഇടയിൽ ഊക്കത്ത് ഇറക്കത്തിൽ പള്ളിക്ക് സമീപത്താണ് സംഭവം. ഇന്ന് പുലർച്ചെ 5.30 ന് ആണ് അപകടം. തിരൂരങ്ങാടി ടുഡേ. കുന്നുംപുറം ഭാഗത്ത് നിന്ന് കരിങ്കല്ല് കയറ്റി വരികയായിരുന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് റോഡരികിലെ പൂള ക്കൽ ജഹ്ഫർ ബാവയുടെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീടിന്റെ മുൻവശം പൂർണമായി തകർന്നു. വീട്ടുകാർ ഉള്ളിലെ മുറികളിൽ ആയിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർക്ക് നിസാര പരിക്കേറ്റു. രണ്ടു ഭാഗവും കയറ്റവും ഇറക്കവും ഉള്ള ഇവിടെ അപകടങ്ങൾ പതിവായിട്ടും ഏതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടില്ലെന്ന ആക്ഷേപമുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഇവിടെ കാറും അപകടത്തിൽ പെട്ടിരുന്നു. ...
Crime

കുന്നുംപുറത്ത് ഇലക്ട്രിക്കൽ കടയിൽ പൂട്ട് തകർത്ത് മോഷണം

കുന്നുംപുറം : കുന്നുംപുറം വേങ്ങര റോഡിൽ ടെലിഫോൺ എക്സ്ചേഞ്ചിന് തൊട്ടടുത്തുള്ള എ.കെ.സി ഇലക്ട്രിക്കൽസിൽ മോഷണം.കടയുടെ മുന്നിലെ രണ്ട് ഷട്ടറുകളുടെ പൂട്ടും ഷട്ടറിനോട് ചേർന്നുള്ള ഗ്ലാസ് ഭിത്തിയും തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ കയ്യിൽ കിട്ടിയ സാധനങ്ങളുമായി രക്ഷപ്പെട്ടു. കടയുടെ മുന്നിലെ നിരീക്ഷണ ക്യാമറ മറുവശത്തേക്ക് തിരിച്ച് വെച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഇലക്ടറിക്കൽസ്, പ്ലംബിംഗ്, ലൈറ്റ് ഷോപ്പ് ആണ്. തിരൂരങ്ങാടി പോലീസെത്തി കടയുടമകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും പ്രാഥമിക അന്വേഷണ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. കുന്നുംപുറം അങ്ങാടിയിൽ രാത്രികാല സുരക്ഷാ ഉറപ്പാക്കാൻ നിലവിൽ ഒരു ഗൂർക്കയുടെ സേവനം ഉണ്ട്. എങ്കിലും അങ്ങാടിയിലെ സ്ഥാപനങ്ങളുടെ സുരക്ഷിതത്വം പൂർണ്ണമായും ഉറപ്പാക്കാൻ ഈ ഗൂർക്കയുടെ മാത്രം സേവനം കൊണ്ട് സാധിക്കില്ല എന്നാണ് ഇന്നലത്തെ സംഭവം തെളിയിക്കുന്നത്. പ്രധാന റോഡിന് അഭിമുഖമായി നിൽക്കുന...
error: Content is protected !!