Sunday, May 3

Tag: കുറ്റിപ്പുറം

തേങ്ങയിടാൻ കയറിയപ്പോൾ തെങ്ങോടെ താഴേക്കു വീണു മരിച്ചു
Accident

തേങ്ങയിടാൻ കയറിയപ്പോൾ തെങ്ങോടെ താഴേക്കു വീണു മരിച്ചു

വളാഞ്ചേരി : തേങ്ങയിടാൻ തെങ്ങിൽ കയറിയ ആൾ തെങ്ങ് മുറിഞ്ഞു വീണ് മരിച്ചു. കൊണ്ടോട്ടി മുതുവല്ലൂർ നീറാട് ചെറിയങ്ങാൻ കോട്ടപ്പറമ്പ് നാഗൻ്റെ മകൻ വിജയ കുമാർ (47) ആണ് മരിച്ചത്. കുറ്റിപ്പുറം മാൽക്കോ ടെക്സിലെ ജീവനക്കാരൻ ആണ്. കാർത്തല അമ്പലപ്പറമ്പിൽ തേങ്ങയിടാൻ കയറിയപ്പോൾ തെങ്ങോടെ താഴേക്കു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. . ഭാര്യ : വിനീത....
Accident

വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ തട്ടി ബസ് യാത്രക്കാരിയുടെ കൈ അറ്റു

ആതവനാട് വെട്ടിച്ചിറയിൽ ടോൾ പ്ലാസയിൽ തൂണിൽ തട്ടി ബസ് യാത്രക്കാരിയുടെ കൈ അറ്റു; സംഭവത്തിൽ കൂടെയുണ്ടായിരുന്ന പിഞ്ചു കുഞ്ഞിനും പരിക്കേറ്റു എറണാകുളം മൂവാറ്റുപുഴ സ്വദേശികളായ ആരിഫ (19), ബന്ധു ഹാഷിം(2) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. മൂവാറ്റുപുഴയിൽ നിന്നും വയനാട്ടിലേക്ക് ടൂറിസ് ബസിൽ പോവുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. ആരിഫയുടെ സഹോദരിയുടെ വിവാഹം ഉറപ്പിക്കുന്നതിനു മുന്നോടിയായി വയനാടുള്ള വരന്റെ വീട് കാണുന്നതുമായി ബന്ധപ്പെട്ട യാത്രയിൽ ആയിരുന്നു സംഘം. യുവതിയുടെ ഇടത്തെ കൈക്കാണ് പരിക്ക്. ഇവരുടെ തോളിന് തൊട്ട് താഴെ വച്ച് കൈ മുറിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. ഹാഷിമിന്റെ കൈപത്തിക്കാണ് പരിക്ക്. ഇരുവരെയും ആദ്യം കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാൽ കോഴിക്കോട്‌ മിംസ് അശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് കാടാമ്പ...
Accident

കുറ്റിപ്പുറത്ത് 7 വയസുകാരി കുഴഞ്ഞു വീണു മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം

കുറ്റിപ്പുറം : വയറിളക്കവും ഛർദിയുമായി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 7 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്‌നയാണ് ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കുട്ടിക്കൊപ്പം മാതാവ് ഷഹല, സഹോദരി മിൻസ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും വയറിളക്കവും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചിരുന്നു.ഗർഭിണിയായ ഷഹലയ്ക്കും മിൻസയ്ക്കും കൂടുതൽ ക്ഷീണം അനുഭവപ്പെട്ടതിനാൽ ഇവർക്ക് ഡ്രിപ്പ് നൽകി. മറ്റുള്ളവർക്ക് ചികിത്സയും നൽകി. ഇതിനിടയിലാണ് ലസ്‌ന കുഴഞ്ഞുവീണ് മരിച്ചത്. തുടർന്ന് മറ്റുള്ളവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സംശയമുണ്ട്. വീട്ടിൽ തയ്യാറാക്കിയ ഭക്ഷണംതന്നെയാണ് ഇവർ കഴിച്ചതെന്നും വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്...
Other

മരണപ്പെട്ട ജീവനക്കാരിയുടെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി ആനുകൂല്യം നിഷേധിച്ചു: ഇന്‍ഷുറന്‍സ് വകുപ്പ് 4,37,200 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : മരണപ്പെട്ട ജീവനക്കാരിയുടെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി ആനുകൂല്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് വകുപ്പ് 4,37,200/ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. കുറ്റിപ്പുറത്തെ സ്വകാര്യ വിദ്യഭ്യാസ സ്ഥാപത്തിലെ അധ്യാപിക മരണപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്യുറന്‍സിനെ ആനുകൂല്യത്തിനായി സമീപിച്ചപ്പോള്‍ പോളിസി ആനുകൂല്യം നിഷേധിച്ച സംഭവത്തിലാണ് ഉപഭോക്തൃ കമ്മീഷന്‍ 4,37,200/ രൂപ ഒരു മാസത്തിനകം നല്‍ക്കാന്‍ വിധിച്ചത്. ജോലി ലഭിച്ചതു പ്രകാരം നിര്‍ബ്ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയായ സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്യുറന്‍സ് പദ്ധതിയില്‍ ജീവനക്കാരി സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടെ ആദ്യ പ്രീമിയം അടക്കുകയും ജോലി സ്ഥിരപ്പെടുത്തുന്നതില്‍ കാലതാമസം ഉണ്ടായതിനാല്‍ എട്ടു മാസത്തിലധികം ശമ്പളം ലഭിക്കാത്തത് കാരണം പ്രീമിയം മുടങ്ങുകയും ചെയ്തു. ശമ്പളം ലഭിക്കാന്‍ തുടങ്ങിയത് മുതല്‍ വീഴ്ചയി...
Accident

ചക്കയിടാൻ പ്ലാവിൽ കയറുന്നതിനിടെ കിണറ്റിൽ വീണയാൾ മരിച്ചു

കുറ്റിപ്പുറം ∙ ചക്കയിടാൻ പ്ലാവിൽ കയറുന്നതിനിടെ കിണറ്റിലേക്ക് വീണ യുവാവ് മരിച്ചു. കുറ്റിപ്പുറം പകരനെല്ലൂർ വലിയാക്കത്തൊടി അബ്ദുല്ലക്കോയ (ബാപ്പു–45) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കബറടക്കം ഇന്നു രാവിലെ പകരനെല്ലൂർ ജുമാ മസ്ജിദിൽ. കെഎംസിടി കോളജിലെ ഡ്രൈവറായിരുന്നു. ശനിയാഴ്ച ഉച്ചയോടെ കോണി ഉപയോഗിച്ച് വീടിനു സമീപത്തെ പ്ലാവിൽ കയറുന്നതിനിടെയാണു സമീപത്തെ കിണറ്റിലേക്കു വീണത്. നാട്ടുകാർ രക്ഷപ്പെടുത്തി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. ഭാര്യ ഹസീന. മക്കൾ: അഫ്‌ലഹ്, അസ്‌ല, റാഫിക്ക്....
Accident, Breaking news

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു

കുറ്റിപ്പുറം . ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു. കുറ്റിപ്പുറം പാഴൂർ തിരുനാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ മുഹമ്മദ് റാഫി - റമീഷ എന്നിവരുടെ മകൾ റിഷ ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ ഉടനെ കുറ്റിപ്പുറം, വളാഞ്ചേരി , കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപതികളിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ 3.30 ന് മരിച്ചു....
error: Content is protected !!