Saturday, May 16

Tag: കുഴഞ്ഞു വീണു മരിച്ചു

ചെമ്മാട് ബസ് സ്റ്റാൻഡിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി
Obituary

ചെമ്മാട് ബസ് സ്റ്റാൻഡിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : ചെമ്മാട് ബസ് സ്റ്റാൻഡിൽ ഒരാളെ കുഴഞ്ഞു വീണു മരിച്ച നിലയിൽ കണ്ടെത്തി. കോട്ടക്കൽ കാവതിക്കുളം ചാത്തപ്പൻ്റെ മകൻ സുബ്രഹ്മണ്യൻ എന്നാണ് പോക്കറ്റിൽ നിന്ന് ലഭിച്ച ആധാർ കാർഡിൽ ഉള്ളത്. വൈകീട്ട് ബസ് സ്റ്റാൻഡിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ വിവരം പൊലീസിൽ അറിയിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. എന്നാൽ ആളില്ലെന്നു പറഞ്ഞു പോലീസ് സ്റ്റേഷനിൽ നിന്ന് ആരും വന്നില്ലത്രേ. പൊലീസിൽ ഭൂരിഭാഗം പേരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആണ്. പിന്നീട് വിവരം അറിഞ്ഞ യൂത്ത് ലീഗ് തിരൂരങ്ങാടി മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി ബാപ്പുട്ടി ചെമ്മാട് അറിയിച്ചതിനെ തുടർന്ന് മലബാർ എമർജൻസി ടീം ആംബുലൻസിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് മോർച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തെ കുറിച്ച് അറിയുന്നവർ 9747 102 102 നമ്പറിൽ ബന്ധപ്പെടണം....
Obituary

പരപ്പനങ്ങാടിയിൽ റോഡ് ഷോക്കിടെ ലീഗ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

പരപ്പനങ്ങാടി : തിരൂരങ്ങാടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി എം എ സമീറിൻ്റെ റോഡ് ഷോക്കിടെ ലീഗ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. ആലുങ്ങൽ ബീച്ചിൽ കുഞ്ഞികണ്ണൻ്റെ പുരക്കൽ മുഹമ്മദ് കോയ (75) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിക്ക് ആണ് സംഭവം. യുഡിഎഫ് സ്ഥാനാർഥി പി എം എ സമീറിൻ്റെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പര്യടനം ആയിരുന്നു ഇന്ന്. തീരദേശത്ത് കൂടി റോഡ് ഷോയും ഉണ്ടായിരുന്നു. റോഡ് ഷോക്കിടെ ആലുങ്ങൽ ബീച്ചിൽ യുഡിഎഫ് പ്രവർത്തകർ സ്ഥാനാർഥിക്ക് ഹാരാർപ്പണം നടത്തുന്നതിനിടെ സമീപത്ത് ഉണ്ടായിരുന്ന മുഹമ്മദ് കോയ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം വെള്ളിയാഴ്ച നടക്കും. തീരദേശത്തെ സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ആയിരുന്നു. ഇന്ന് പച്ച തുണിയും ധരിച്ചായിരുന്നു ഇദ്ദേഹം റോഡ് ഷോക്ക് എത്തിയിരുന്നത്. മരണത്തെ തുടർന്ന് റോഡ് ഷോ നിർത്തി വെച്ചു. സ്ഥാനാർഥി പി എം എ സമീർ, ഉൾപ്പെടെ ലീഗ് ന...
Obituary

തിരൂരിൽ അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു

തിരൂർ : നടുവിലങ്ങാടി കെ. പി മുഹമ്മദ് സ്മാരക റോഡിൽ താമസിക്കുന്ന കൊടവത്തു വളപ്പിൽ മുഹമ്മദ് എന്നവരുടെ പേരകുട്ടി ( ഷഹദാദ് മുഹമ്മദിന്റെ മകൻ ) അബാൻ (5) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. തിരൂർ ഫാത്തിമ മാതാ സ്കൂൾ യു കെ ജി വിദ്യാർത്ഥിയാണ്. മാതാവ് ജെഷ്മ റഹ്മാൻ പുതിയങ്ങാടി. സഹോദരങ്ങൾ : ആമിന, ബിലാൽ മയ്യത്ത് ഇപ്പോൾ നടുവിലങ്ങാടി വീട്ടിൽ ഉണ്ട്. മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദ്....
Obituary

സമൂഹ നോമ്പ് തുറക്കിടെ പാചക തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

മൂന്നിയൂർ: സമൂഹ നോമ്പ് തുറ പരിപാടിക്കിടെ പാചക തൊഴിലാളി ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു. മൂന്നിയൂർ കളത്തിങ്ങൽ പാറ ദാറുത്തർബിയ അറബി കോളേജിൽ സമൂഹ നോമ്പ് തുറ നടക്കുന്നതിനിടെയാണ് പാചകക്കാരനായ മൂന്നിയൂർ ചിനക്കൽ പുളിച്ചേരി സ്വദേശി കൂനം വീടൻ സൈതലവി (66) ഹൃദയാഘതത്തെ തുടർന്ന് മരണപ്പെട്ടത്.13വർഷത്തിലേറെയായി സൈതലവി ദാറുത്തർ ബിയ അറബി കോളേജ് കാന്റീനിൽ പാചകക്കാരനായിരുന്നു. ബദർ ദിനത്തോടനുബന്ധിച്ച് ആയിരത്തിനടുത്ത് ആളുകൾ പങ്കെടുത്ത സമൂഹ നോമ്പ് തുറക്ക് മറ്റ് പാചകക്കാർക്കൊപ്പം വിഭവങ്ങൾ തയ്യാറാക്കിയതിന് ശേഷം നോമ്പ് തുറക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഖബറടക്കം ഇന്ന് (ശനി) രാവിലെ 9 മണിക്ക് മൂന്നിയൂർ ചിനക്കൽ ജുമുഅത്ത് പള്ളിയിൽ നടക്കും.ഭാര്യ :ഖദീജ.മക്കൾ :റഫീഖ്, അയ്യൂബ് (സൗദി), സാദിഖ്,നസീറ, സുമയ്യ, തസ്ലിയ, സഫ്ന,മരുമക്...
Obituary

വീട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ 19 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

വഴിക്കടവ് : വീട്ടുകാരുമായി വീട്ടുമുറ്റത്ത് സംസാരിച്ചുകൊണ്ടിരിക്കെ 19 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. വഴിക്കടവ് കെട്ടുങ്ങൽ മഞ്ഞക്കണ്ടൻ ജാഫർഖാന്റെ മകൾ രിഫാദിയ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കസേരയിൽ നിന്നും പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ പാലാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മാതാവ് നൂർജഹാൻ സഹോദരി റിസ് വാന....
Crime

എആർ നഗറിൽ റിട്ട: അധ്യാപകന്റെ മരണം; സഹോദരൻ അറസ്റ്റിൽ

തിരൂരങ്ങാടി : റിട്ട: അധ്യാപകന്റെ മരണപ്പെട്ടത് സംബന്ധിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ. എ ആർ നഗർ അരീത്തോട് പാലന്തറ പൂക്കോടൻ അയ്യപ്പൻ 59 വയസ്സ് മരണപ്പെട്ട സംഭവത്തിലാണ് സഹോദരൻ ബാബുവിനെ (47) തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 6 30നാണ് സംഭവം. അയ്യപ്പനെ വീടിനു സമീപത്ത് കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയ്യപ്പനും സഹോദരൻ ബാബുവും തമ്മിൽ കിണറിന് മുകളിൽ ഷീറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതിനെ തുടർന്ന് അയ്യപ്പനെ ബാബു മർദ്ദിച്ചിരുന്നു. തുടർന്നാണ് ഇദ്ദേഹം കുഴഞ്ഞു വീണത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മർദ്ദന വിവരം അറിഞ്ഞത്. ഇതേ തുടർന്നാണ് ബാബുവിനെ പോലീസ് ഇൻസ്പെക്ടർ ബി പ്രദീപ് കുമാർ അറസ്റ്റ് ചെയ്തത്. മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം ചെയ്തു....
Breaking news

ടർഫിൽ ഫുട്‌ബോൾ കളിക്കിടെ കുഴഞ്ഞു വീണു മരിച്ചു

നന്നമ്പ്ര : ഫുട്‌ബോൾ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കുണ്ടൂർ വടക്കേ അങ്ങാടി സ്വദേശി തിലായിൽ പോക്കരിന്റെ മകൻ ഹമീദ് (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് ചെറുമുക്ക് ടർഫിൽ വെച്ചാണ് സംഭവം. ചെറുമുക്ക് mec7 ഹെൽത്ത് ക്ലബിൽയോഗക്കു ശേഷം മുതിർന്നവരുടെ ഫുട്‌ബോൾ കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ സി പി ആർ നൽകി ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കബറടക്കം ഇന്ന് രാത്രി 8 ന് കുണ്ടൂർ ജുമാ മസ്ജിദിൽ. ഭാര്യ: സുദിനത്ത്മക്കൾ: മുബഷിറ, റിൻഷ, സൻഹമരുമകൻ: സ്വലാഹുദ്ധീൻ...
Obituary

പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യയെ കാണാനെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുണ്ടായത് തിരൂരങ്ങാടി : പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യക്കൊപ്പമെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പറമ്പിൽ പീടിക സ്വദേശി പെരിഞ്ചേരി കുളപ്പുരക്കൽ കുഞ്ഞിമൊയ്‌ദീന്റെ മകൻ അബ്ദുൽ ഗഫൂർ (34) ആണ് മരിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/CAqF3LhTkJb3CjMDGma0mD ഭാര്യ നസീബയെ പ്രസവത്തിന് ചെമ്മാട് ആശുപത്രിയിൽ ഞായറാഴ്ച രാത്രി അഡ്മിറ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ ഭാര്യയെ കാണാൻ മുറിയിലേക്ക് പോകുന്നതിനിടെ ആശുപത്രിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രി അധികൃതർ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവിടെ വെച്ച് മരിച്ചു. ഇന്ന് വൈകുന്നേരം ഭാര്യ നസീബ പെണ്കുഞ്ഞിന് ജന്മം നൽകി. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ഉണ്ടാകുന്നത്. കുഞ്ഞിനെ കാണും മുമ്പേയുള്ള ഗഫൂറിന്റെ മരണം നാടിന്റെ നൊമ്പരമ...
error: Content is protected !!