Sunday, August 17

Tag: കോട്ടക്കൽ മുൻസിപ്പാലിറ്റി

2030 ആവുമ്പോഴേക്കും മനുഷ്യർക്ക് പകരം എ.ഐ. ജോലികൾ ഏറ്റെടുക്കും: സ്പീക്കർ എ.എൻ. ഷംസീർ
Malappuram

2030 ആവുമ്പോഴേക്കും മനുഷ്യർക്ക് പകരം എ.ഐ. ജോലികൾ ഏറ്റെടുക്കും: സ്പീക്കർ എ.എൻ. ഷംസീർ

കോട്ടയ്ക്കൽ : നഗരസഭയിൽ എ.ഐ സാക്ഷരത മിഷൻ ഉദ്ഘാടനം ചെയ്തു. 2030 ആവുമ്പോഴേക്കും മനുഷ്യന് പകരം എ.ഐ. ജോലി ചെയ്യുമെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. കോട്ടക്കൽ നഗരസഭ ഖിസ്മത് ഫൗണ്ടേഷനുമായി സഹകരിച്ച് തുടക്കം കുറിച്ച എ.ഐ. സാക്ഷരത മിഷന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നു വരാത്ത മേഖലകളില്ല. മരണപ്പെട്ടവരെ ജീവിപ്പിക്കാനും ഇല്ലാത്ത രൂപങ്ങൾ ഉണ്ടാക്കാനും സാധിക്കുന്ന, ഏതു വിവരവും വിരൽത്തുമ്പിലറിയാൻ നമ്മെ സഹായിക്കുന്ന ഒന്നായി എ.ഐ. ടെക്നോളജി മാറി. എന്നാൽ ഒരേ സമയം ഗുണവും ദോഷവും എഐയ്ക്കുണ്ട്. ഇവ നൽകുന്ന വിവരങ്ങൾ എല്ലാം കൃത്യമാവണം എന്ന് ഉറപ്പില്ല. അതിനാൽ സമീപ ഭാവിയിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത് എ.ഐ. ഉപയോഗത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയ്ക്കൽ അനശ്വര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷനായി...
Malappuram, Politics

കോട്ടക്കൽ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ വീണ്ടും ട്വിസ്റ്റ്, ഇത്തവണ സിപിഎം വോട്ട് ലീഗിന്

കോട്ടയ്ക്കൽ : കോട്ടയ്ക്കൽ നഗരസഭാ ഭരണം വീണ്ടും മുസ് ലിം ലീഗിന്. സിപിഎം അംഗം ലീഗിന് വോട്ട് ചെയ്തു, ഒരാൾ വിട്ടു നിന്നു. നഗരസഭാധ്യക്ഷയായി മുസ്ലിം ലീഗിലെ ഡോ.കെ.ഹനീഷയെ തിരഞ്ഞെടുത്തു. 19 അംഗങ്ങളുള്ള ലീഗിന് 20 വോട്ട് ലഭിച്ചു. ഒരു സിപിഎം അംഗം ലീഗിന് വോട്ട് ചെയ്തു. മറ്റൊരു അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. സിപിഎമ്മിന് 9 കൗൺസിലർമാരുണ്ടെങ്കിലും സ്ഥാനാർഥി സനില പ്രവീണിന് 7 വോട്ട് മാത്രമാണ് ലഭിച്ചത്. ഒരംഗം ലീഗ് സ്ഥാനാർഥിക്കു വോട്ട് ചെയ്തപ്പോൾ മറ്റൊരംഗം വോട്ടെടുപ്പിന് എത്തിയില്ല. 2 ബിജെ പി അംഗങ്ങൾ വിട്ടുനിന്നു. ഉപാധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഉച്ചയ്ക്കുശേഷം നടക്കും.ലീഗിലെ വിഭാഗീയതയെത്തുടർന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതുപ്രകാരം, നഗരസഭാധ്യക്ഷയായിരുന്ന യു. ബുഷ്റ ഷബീറും ഉപാധ്യക്ഷൻ പി.പി.ഉമ്മറും നവംബറിൽ രാജിവച്ചിരുന്നു. തുടർന്നു കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗത്തെ തോൽപിച്ച്...
Politics

കോട്ടക്കൽ നഗരസഭയിൽ അട്ടിമറി, ലീഗിന് ഭരണം നഷ്ടമായി; സിപിഎം പിന്തുണയിൽ ലീഗ് വിമത ചെയർപേഴ്‌സണായി

വൈസ് ചെയർമാൻ സ്ഥാനവും വിമതന് കോട്ടയ്ക്കൽ: നഗരസഭയിൽ മുസ് ലിം ലീഗിന് ഭരണം നഷ്ടമായി. സിപിഎം അംഗങ്ങളുടെ പിന്തുണയോടെ ലീഗ് വിമത അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. മുഹ്സിന പൂവൻമഠത്തിൽ ആണ് നഗരസഭാധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. ഔദ്യോഗിക സ്ഥാനാർഥി ഡോ.കെ.ഹനീഷയെയാണ് പരാജയപ്പെടുത്തിയത്. മുനിസിപ്പൽ ലീഗിലെയും നഗരസഭാ ഭരണസമിതിയിലെയും രൂക്ഷമായ വിഭാഗീയതയ്ക്കൊടുവിലാണ് നഗരസഭാധ്യക്ഷയായിരുന്ന യു. ബുഷ്റ ഷബീറിനോടും ഉപാധ്യക്ഷൻപി.പി.ഉമ്മറിനോടും രാജിവയ്ക്കാൻ ലീഗ് ജില്ലാ നേതൃത്വം കഴിഞ്ഞമാസം ആവശ്യപ്പെട്ടത്. ടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. 28 അംഗങ്ങളിൽ മുഹ്സിനയ്ക്കു 15 വോട്ടും ഹനീഷയ്ക്കു 13 വോട്ടും ലഭിച്ചു. ബിജെപി യുടെ രണ്ട് അംഗങ്ങൾ വിട്ടുനിന്നു. വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉച്ചയ്ക്കുശേഷം നടക്കും. ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കൗണ്സിലർ സ്ഥാനവും ബ...
error: Content is protected !!