വിനോദ വിജ്ഞാന പരിപാടികളുമായി തിരൂരങ്ങാടി ഫെസ്റ്റ് 29 മുതൽ
തിരൂരങ്ങാടി ഫെസ്റ്റ് 29 മുതൽ
തിരൂരങ്ങാടി നഗരസഭ ആവിഷ്കരിച്ച മിഷൻ 40 പരിപാടികൾക്ക് സമാപനം കുറിച്ച് ഒക്ടോബർ 29 മുതല്‍ നവമ്പർ 2 വരെ തിയ്യതികളിൽ തിരൂരങ്ങാടി ഗവ.ഹയർ സെക്കൻ്ററി ഗ്രൗണ്ടിൽ വെച്ച് തിരൂരങ്ങാടി ഫെസ്റ്റ് സംഘടിപ്പിക്കാൻ തീരുമാനം.
വിജ്ഞാന വിനോദ മേഖലകളെ കോര്‍ത്തിണക്കി സംഘടിപ്പിക്കുന്ന മേളയുടെ ഭാഗമായി വിപുലമായ എക്സിബിഷനും ഒരുക്കുന്നു.എക്സിബിഷനിൽ വിപണന സ്റ്റാളുകൾ കൂടാതെ ഡിപ്പാർട്ട്മെൻ്റ് സ്റ്റാളുകൾ, മെഡിക്കൽ കോളേജ് അനാട്ടമി, ഹെറിറ്റേജ് പവലിയനുകൾ, ഭക്ഷ്യമേള, സൗജന്യ മെഡിക്കൽ ടെസ്റ്റ് തുടങ്ങി നിരവധി സ്റ്റാളുകൾ സജ്ജമാകും. കൂടാതെ വിവിധ വിഷയങ്ങളിൽ സെമിനാറും,കലാസാ യാഹ്നവും ഒരുക്കുന്നുണ്ട്,പരിപാടിയുടെ സംഘാടനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.ചെയര്‍മാന്‍ കെ,പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, സോന രതീഷ്. സിപി സുഹ്റാബി, ...