Tag: താനൂർ

യുഡിഎഫ് ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നു: എ വിജയരാഘവൻ
Politics

യുഡിഎഫ് ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നു: എ വിജയരാഘവൻ

താനൂർ : കോൺഗ്രസ് പൂർണമായും വർഗീയതയ്ക്ക് കീഴടങ്ങിയതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയ രാഘവൻ പറഞ്ഞു. സിപി എം ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടതുപക്ഷത്തെ ഇല്ലാതാക്കുക എന്നത് വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ടയാണ്. അതിന് എല്ലാ വർഗീയതയെയും ഒപ്പം കൂട്ടി കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി ഉണ്ടാക്കി. വിമോചന സമര കാലത്തിന് സമാന സാഹചര്യമാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയുടെ വലിപ്പം കൂട്ടാനാണ് ശ്രമം. ഇടതുപക്ഷത്തെ നേരിടാനുള്ള മെച്ചപ്പെട്ട ആശയ ഘടന കോൺഗ്രസിനില്ല. മൂല്യബോധം നഷ്ടമായ നേതൃത്വമാണ് അതിനെ നയിക്കുന്നത്. അതിനാൽ വർഗീയ, ജാതീയ ഘടകങ്ങളെ ഉപയോഗിക്കുന്നു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാരിനെ ഇടതുപക്ഷ വേട്ടയ്ക്ക് ഉപയോഗിക്കുന്നു. കമ്മ്യൂണിസ്റ്റ് അടിത്തറ തകർത്ത് പുരോഗമന ആശയങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വർഗീയതയെ ഉപയോഗിക്കുന്നു. ഓരോ മനുഷ്യനെയും കുടുംബ...
Politics

സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

താനൂർ : സിപിഎം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. കോടിയേരി ബാലകൃഷ്ണ‌ൻ നഗറിൽ (മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്തു.മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി.സ്വാഗത സംഘം ജനറൽ കൺവിനർ ഇ ജയൻ സ്വാഗതം പറഞ്ഞു. വി പി സാനു താത്ക്കാലിക അധ്യക്ഷനായി. വി ശശികുമാർ രക്തസാക്ഷി പ്രമേയവും പി കെ അബ്ദുള്ള നവാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി പി സാനു, കെ പി സുമതി, വി രമേശൻ, ജോർജ് കെ ആൻ്റണി, പി ഷബീർ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. വി ശശികുമാർ കൺവീനറായി പ്രമേയ കമ്മിറ്റിയും പി കെ അബ്ദുള്ള നവാസ് കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയും വി എം ഷൗക്കത്ത് കൺവീനറായി മിനുട്സ് കമ്മിറ്റിയും പ്രവർത്തിക്കുന്നു.ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പൊതുചർച്ച തുടങ്ങി. ...
Breaking news, Crime

താനൂരിൽ 3 ദിവസം പ്രായമായ കുഞ്ഞിനെ യുവതി കൊന്നു കുഴിച്ചുമൂടി

താനൂർ: മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊന്ന് കുഴിച്ച് മൂടി. താനൂർ ഒട്ടുംപുറം സ്വദേശി അണ്ടിപ്പാട്ട് ജുമൈലത്ത് (29) ആണ് നവജാത ശിശു വിനെ കൊന്നത്. സംഭവത്തിൽ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം പ്രായമായ ആൺ കുഞ്ഞിനെയാണ് ജുമൈലത്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ച് മൂടിയത്. മൂന്ന് ദിവസം മുമ്പാണ് അതിക്രൂര കൊലപാതകം നടന്നത്. ഫെബ്രുവരി 26ന് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുന്നത്. തുടർന്ന് കുഞ്ഞുമായി താനൂരിലെ വീട്ടിലേക്കെത്തി. പിന്നീടാണ് യുവതി കുട്ടിയെ കൊലപ്പെടുത്തിയത്. ഒരു വർഷമായി ഭർത്താവുമായി അകന്നു സ്വന്തം വീട്ടിലാണ് യുവതി കഴിയുന്നത്. യുവതിയുടെ നാലാമത്തെ പ്രസവമാണിത്. കുഞ്ഞിന്റെ ജനനം മറച്ചു വെക്കാനാണ് രഹസ്യമായി കൊന്നു കുഴിച്ചു മൂടിയത് എന്നാണ് വിവരം. നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക...
error: Content is protected !!