Tag: പട്ടാപ്പകൽ മോഷണം

യുവതിയെ കസേരയിൽ കെട്ടിയിട്ട് ആഭരണങ്ങൾ കവർന്നു
Breaking news, Crime

യുവതിയെ കസേരയിൽ കെട്ടിയിട്ട് ആഭരണങ്ങൾ കവർന്നു

എടപ്പാൾ : പട്ടാപകല്‍യുവതിയെ കസേരയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു.ഇന്ന് രാവിലെ 8:15ന് വട്ടംകുളം ചിറ്റഴിക്കുന്ന് തറവട്ടത്ത് അശോകന്റെ വീട്ടിലാണ് മോഷണം നടന്നത്.അശോകന്റെ മകൻ വിശാഖിന്റെ ഭാര്യ രേഷ്മയേയാണ് മോഷ്ടാവ് കസേരയിൽ കെട്ടിയിട്ടത്. മുഖം മൂടിയും ഗ്ലൗസും ധരിച്ച്വീടിന് അകത്തു കയറിയ മോഷ്ടാവ് രേഷ്മയെ ബലമായി പിടികൂടി കസേരയിൽ കെട്ടിയിട്ട ശേഷം വളയും സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.സംഭവ സമയത്ത് വിശാഖ് മുകളിലത്തെ നിലയിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു.അച്ഛൻ അശോകൻ ആശുപത്രിയിലേക്കും അമ്മ കുളിക്കാൻ പോയ സമയത്തുമാണ് മോഷ്ടാവ് എത്തിയത്.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ...
Crime

വെഞ്ചാലിയിൽ അടക്ക കള്ളന്മാർ പിടിയിൽ

ചെമ്മാട് : വെഞ്ചാലിയിലെ പറമ്പിൽ നിന്നും അടക്ക മോഷ്ടിച്ചു കടത്തുന്നതിനിടെ മോഷ്ടാക്കൾ പിടിയിൽ. പറമ്പിലെ കവുങ്ങിൽ കയറി അടക്ക പറിച്ച് ചാക്കിലാക്കി കൊണ്ടു പോകുകയായിരുന്നു. വഴിയിൽ വെച്ച് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് മോഷണം അറിഞ്ഞത്. തുടർന്ന് പഞ്ചായത്ത് അംഗവും ഉടമകളും നടത്തിയ ചർച്ചയിൽ മോഷ്ടാക്കളെ താക്കീത് ചെയ്തു വിട്ടയച്ചു. പരിസര പ്രദേശത്തുകാരാണ് മോഷ്ടാക്കൾ. കൊടിഞ്ഞി കൊറ്റത്ത്, അൽ അമീൻ നഗർ എന്നീ പ്രദേശത്തുകരുടെ അടക്കയാണ് മോഷണം പോയത്. മേഖലയിൽ തേങ്ങയും അടക്കയും മോഷണം പോകുന്നത് പതിവാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കണ്ണാടി തടത്ത് പൊളിച്ചു വെച്ച തേങ്ങ പട്ടാപ്പകൽ മോഷണം പോയിരുന്നു. ചാക്കിലാക്കി സൂക്ഷിച്ച തേങ്ങ ഓട്ടോയിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു. കൊടിഞ്ഞി കുറൂൽ സ്വദേശികളുടെ തേങ്ങയാണ് മോഷണം പോയത്. തൊട്ടടുത്ത പ്രദേശത്തുകാരനായ മോഷ്ടാവിനെ പിടികൂടുകയും ചെയ്തിരുന്നു. ...
Crime

വിൽക്കാനായി പൊളിച്ചു ചാക്കിലാക്കിയ തേങ്ങ പട്ടാപ്പകൽ മോഷ്ടിച്ചു, പിന്നാലെ മോഷ്ടാവിനെ പിടികൂടി

തിരൂരങ്ങാടി : വിൽക്കാൻ കൊണ്ട് പോകാനായി പൊളിച്ചു ചാക്കുകളിലാക്കി റോഡരികിൽ സൂക്ഷിച്ച തേങ്ങ പട്ടാപ്പകൽ മോഷണം പോയി. കൊടിഞ്ഞി ചീർപ്പിങ്ങൽ വെച്ചാണ് സംഭവം. കൊടിഞ്ഞി കുറൂൽ സ്വദേശികളുടെ നാനൂറോളം തേങ്ങയാണ് മോഷണം പോയത്. ചീർപ്പിങ്ങലിലെ പറമ്പിലുള്ള തേങ്ങ വിൽക്കാനായി പൊളിച്ചു ചാക്കിലാക്കി വെച്ചതായിരുന്നു. വണ്ടിയുമായി തേങ്ങ എടുക്കാൻ എത്തിയപ്പോഴേക്കും ഇവ മോഷണം പോയിരുന്നു. അന്വേഷിച്ചപ്പോൾ ഒരാൾ വന്നു ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയതായി വിവരം ലഭിച്ചു. ഉടമസ്ഥർ ഓട്ടോക്കാരനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ തേങ്ങാ കൊണ്ട് പോയ ആളെ വിവരം ലഭിച്ചു. തൊട്ടടുത്ത പ്രദേശത്തുകരനാണ് മോഷ്ടാവ്. മോഷ്ടിച്ച തേങ്ങ 5000 രൂപക്ക് വിറ്റതായും കിട്ടിയ പൈസക്ക് മദ്യപിച്ചതായും ഇയാൾ ഉടമസ്ഥരോട് പറഞ്ഞത്രേ. ബാക്കിയുണ്ടായിരുന്ന 2500 രൂപ ഉടമസ്ഥർക്ക് നൽകി. ബാക്കി തുക പിന്നീട് നൽകാമെന്ന ഉറപ്പിൽ വിട്ടയച്ചു. ...
Crime

കുന്നുംപുറത്ത് പട്ടാപ്പകൽ മോഷണം നടത്തിയ പ്രതി പിടിയിൽ

തിരൂരങ്ങാടി : കുന്നുംപുറത്ത് ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വർണാഭരണം മോഷ്ടിച്ച യുവാവ് പിടിയിൽ. തിരൂർ പറവണ്ണ യാരൂക്കാൻറെ പുരക്കൽ ആഷിഖ് (43) ആണ് പിടിയിലായത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FEZB8dQxwieEKgfmBJHLd1 കുന്നുംപുറം കുന്നുമ്മൽ ഗോൾഡ്‌ പാലസിൽ ശനിയാഴ്ച യാണ് മോഷണം നടന്നത്. ഉച്ചയ്ക്ക് 2 ന് ജ്വല്ലറിയിൽ എത്തിയ ഇയാൾ വള ആവശ്യപ്പെട്ടു. വിവിധ മോഡലുകൾ കാണിച്ചു കൊടുത്തു. ഇതിനിടയിൽ ഒരു വള കൈക്കലാക്കിയ ശേഷം മറ്റൊരു വള കാണിച്ചു അതിന്റെ ബില്ല് അടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിൽ വണ്ടിയിൽ നിന്ന് ചാവി എടുത്തു വരാമെന്ന് പറഞ്ഞു മുങ്ങുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വള മോഷണം പോയത് അറിയുന്നത്. ഇയാളെ താനൂർ ഡി വൈ എസ് പി പി വി ബെന്നിയുടെ നേതൃത്വത്തിൽ ഡാൻസഫ് സംഘം വെട്ടത്ത് വെച്ച് പിടികൂടുകയായിരുന്നു. രാമനാട്ടുകാരയിലെ ജ്വല്ലറിയിലും...
Other

വീട് പൂട്ടി താക്കോൽ ബക്കറ്റിനടിയിൽ വെച്ചു, കള്ളൻ എത്തി സ്വർണവുമായി കടന്നു

വ​ള്ളി​ക്കു​ന്ന്: വ​ള്ളി​ക്കു​ന്നി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ട് തു​റ​ന്നു മോ​ഷ​ണം. വെ​ള്ളേ​പാ​ട​ത്ത് പു​തു​കു​ള​ങ്ങ​ര ഷൈ​ലോ​റി​ന്റെ വീ​ട്ടി​ലാ​ണ് സംഭവം. സ്കൂൾ വിട്ടു വരുന്ന കു​ട്ടി​ക​ൾ​ക്ക് എ​ളു​പ്പ​ത്തിൽ കി​ട്ടാ​നാ​യി വാ​തി​ൽ പൂ​ട്ടി വീ​ട്ടു​കാ​ർ താ​ക്കോ​ൽ പി​ൻ​വ​ശ​ത്ത് ബ​ക്ക​റ്റി​ന്റെ ചു​വ​ട്ടി​ൽ വെ​ച്ചാ​ണ് പോ​യ​ത്. എ​ന്നാ​ൽ, മോ​ഷ്‌​ടാ​ക്ക​ൾ കുട്ടികൾ എത്തുന്നതിന് മുമ്പേ എത്തി താ​ക്കോ​ൽ എ​ടു​ത്ത് വാ​തി​ൽ തു​റ​ന്ന് 5000 രൂ​പ​യും അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച കാ​ൽ പ​വ​ന്റെ ക​മ്മ​ലും മോ​ഷ്ടി​ച്ച് ക​ട​ന്നു. സംഭവത്തിൽ പൊ​ലീ​സ് സ്ഥലത്ത് എത്തി പരിശോധന നടത്തി. താക്കോൽ ഇത്തരത്തിൽ വെക്കുന്നത് അറിയുന്നവർ ആരെങ്കിലുമാകും മോഷ്ടാക്കൾ എന്ന സംശയത്തിലാണ് പോലീസ്. ...
error: Content is protected !!