Tag: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

എസ്.എം.എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പാണക്കാട് തുടക്കം
Other

എസ്.എം.എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പാണക്കാട് തുടക്കം

ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ 2025 - 2028 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടന്ന ചടങ്ങില്‍  തുടക്കമായി. പാണക്കാട് സയ്യിദ് സാദിഖലി അലി ശിഹാബ് തങ്ങള്‍ പാണക്കാട് മഹല്ല് വൈസ് പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് കൈമാറി ക്യാമ്പയിന്‍ ഔപചാരികമായി സംസ്ഥാന തല ഉത്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന ജില്ലാ മേഖല പഞ്ചായത്ത് ഭരണസമിതി തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ഏപ്രില്‍ 11 മുതല്‍ 20 വരെയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആചരിക്കുന്നത്.എസ്.എം.എഫ് സംസ്ഥാന ട്രഷറര്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, മലപ്പുറം ജില്ലാ സെക്രട്ടറി സയ്യിദ് ആറ്റക്കോയ തങ്ങള്‍ നരിപ്പറമ്പ്, മലപ്പുറം മേഖലാ പ്രസിഡന്റ് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സയ്യിദ...
Kerala

സമസ്തയെയും തന്നെയും തേജാവധം ചെയ്യാൻ ചിലർ ശ്രമിക്കുന്നു: ജിഫ്രി തങ്ങൾ

സമസ്ത കൈകൊള്ളുന്ന തീരുമാനങ്ങളെല്ലാം ഏകകണ്ഠമായി മാവൂർ: അതാത് സന്ദർഭങ്ങളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കൈകൊള്ളുന്ന തീരുമാനങ്ങളെല്ലാം ഏക കണ്ഠമാണെന്നും അത് അംഗീകരിച്ച പാരമ്പര്യമാണ് സമുദായത്തിൻ്റെതെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.മാവൂർ ചാലിയാർ ജലകിൽ സംഘടിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുൽ മുഫത്തിശീൻ ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. എതിർപ്പുകൾ തരണം ചെയ്താണ് സമസ്ത 100-ാം വാർഷികത്തിൽ എത്തി നിൽക്കുന്നത്. സമസ്തയെയും പ്രസിഡണ്ട് എന്ന നിലക്ക് എന്നെയും തേജാവധം ചെയ്യാൻ ചിലർ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഏത് പ്രതിസന്ധികൾക്കിടയിലും ഈ സംഘ ശക്തിയെ നയിച്ചവരാണ് ശംസുൽ ഉലമ ഉൾപ്പെടെയുള്ള നമ്മുടെ പൂർവ്വികർ. അന്വോന്യം വിദ്വേഷം ജനിപ്പിക്കുന്നതോ അവാസ്ഥമായ കാര്യങ്ങളോ ആരും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ സന്ദേശങ്ങൾ പൊതുജനങ്ങളിലെത്...
Other

ഇങ്ങനെ പോയാൽ വീൽചെയറിൽ പോകേണ്ടി വരും, മുഈനലി ശിഹാബ് തങ്ങൾക്ക് ലീഗ് പ്രവർത്തകന്റെ ഭീഷണി

മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ മകൻ പാണക്കാട് മുഈനലി തങ്ങൾക്ക് മുസ്ലിം ലീഗ് പ്രവർത്തകൻ ഭീഷണിസന്ദേശം അയച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മുസ്ലീം ലീഗ് പ്രവർത്തകനായ റാഫി പുതിയകടവിലിനെതിരേയാണ് മുഈനലി തങ്ങളുടെ പരാതിയിൽ മലപ്പുറം ടൗൺ പോലീസ് കേസെടുത്തത്. കലാപാഹ്വാനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാട്സാപ്പ് വഴിയാണ് പാണക്കാട് മുഈനലി തങ്ങൾക്ക് ഭീഷണിസന്ദേശം ലഭിച്ചത്. 19 ന് രാത്രി 10 മണിക്കാണ് തങ്ങൾക്ക് വാട്‌സ്ആപ്പിൽ ഭീഷണി സന്ദേശം വന്നത്. ‘‘തങ്ങളേ, നിങ്ങൾ ഈ പോക്ക് പോകുകയാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ട ഗതി നിങ്ങൾക്കുണ്ടാകും കേട്ടോ. നിങ്ങൾ തങ്ങള്‍ കുടുംബത്തിൽ നിന്നായതിനാൽ എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. നിങ്ങൾ ഈ കോലത്തിൽ സംസാരവും കാര്യങ്ങളുമായിട്ട് സമുദായ നേതാക്കളെയും പാർട്ടി നേതാക്കളെയുമെല്ലാം വെല്ലുവിളിച്...
Other

ആത്മീയ സാമീപ്യം തേടി വിശ്വാസികൾ ഒഴുകിയെത്തി; മമ്പുറം ആണ്ടുനേർച്ചക്ക് ഭക്തിനിർഭരമായ സമാപനം

തിരൂരങ്ങാടി : ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആത്മീയ സാമീപ്യവും പുണ്യവും തേടി മമ്പുറത്തേക്കൊഴുകിയ വിശ്വാസി സഞ്ചയത്താല്‍ മഖാമും പരിസരവും തീര്‍ത്ഥാടക നിബിഡമായി. ആയിരങ്ങള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് ഇന്നലെ ഉച്ചക്ക് നടന്ന ഭക്തിസാന്ദ്രമായ പ്രാര്‍ഥനാ സദസ്സോടെ 185-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി. ജാതി മത ഭേദമന്യേ സര്‍വജനങ്ങള്‍ക്കും ആദരണീയനായ നേതാവും സ്വാതന്ത്ര്യ സമര നായകനുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ 185 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യം തേടി മമ്പുറം മഖാമിലെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്. നേര്‍ച്ചയുടെ ശ്രദ്ധേയ ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പുലര്‍ച്ചെ തൊട്ടെ മമ്പുറത്തേക്കൊഴുകി. വിതരണത്തിനായി തയ്യാറാക്കിയ നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ വാങ്ങാന്‍ തീര്‍ത്ഥാട...
error: Content is protected !!