18 ദിവസമായിട്ടും കാണാതായ പെൺകുട്ടിയെ കുറിച്ച് വിവരമില്ല, പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
16-കാരിയെ കാണാതായിട്ട് 18 ദിവസം; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്*
കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 വയസ്സുകാരി വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മെയ് 15-ന് രാത്രി 10.30ഓടെയാണ് സംഭവം.കുന്ദമംഗലത്തിന് സമീപം കോണോട്ട് പറ ചാലക്കൽ വീട്ടിൽ അയ മെഹ്റ എന്ന വിദ്യാർത്ഥിനിയെ വീടിന് സമീപത്തുനിന്ന് ഒരു സംഘം യുവാക്കൾ കടത്തിക്കൊണ്ടുപോയതായാണ് രക്ഷിതാക്കളുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവം നടന്ന് 18 ദിവസം പിന്നിട്ടിട്ടും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ഭാരതീയ ന്യായ സംഹിതയിലെ 137(2), 3(5) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ അന്വേഷണം തുടരുകയാണെന്നും കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ...

