യുഡിഎഫ് സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പൊലീസ് സ്റ്റേഷനിൽ മധുരം വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ
തിരൂരങ്ങാടി: വി ഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറ്റതിൽ സന്തോഷം പ്രകടിപ്പിച്ച് പൊലീസ് സ്റ്റേഷനിൽ മധുരം വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ.
UDF സർക്കാർ അധികാരമേറ്റതിന്റെ സന്തോഷത്തിൽ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ വച്ച് C I എസ് . അനീഷിനും പോലീസുകാർക്കും ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കല്ലുപറമ്പിൽ അബ്ദുൽ മജീദ് ഹാജി യുടെ നേതൃത്വത്തിൽ മധുര പലഹാരം നൽകി. കർഷക കോൺഗ്രസ് ജില്ലാ ട്രഷറർ കടവത്ത് സൈതലവി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി തെങ്ങിലക്കത്ത് അബ്ദുൽ കരീം, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ഇബ്രാഹിം മുദസ്സിർ, കർഷ കോൺഗ്രസ് നിയോജകമണ്ഡലംപ്രസിഡണ്ട് ഇസ്ഹാഖ് വെന്നിയൂർ, മലയമ്പള്ളി ബീരാൻകുട്ടി, എറമ്പൻ ഹസ്സൻ ഹാജി എന്നിവർ പങ്കെടുത്തു....

