ഭിന്നശേഷി ക്ഷേമത്തില്‍ സംസ്ഥാനത്തിന് മാതൃകയായി മലപ്പുറം; ആറ് പുരസ്കാരങ്ങള്‍
ഭിന്നശേഷി ക്ഷേമ, ശാക്തീകരണ, പുനരധിവാസ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറം ജില്ലയ്ക്ക് വിവിധ വിഭാഗങ്ങളിലായി ആറ് സംസ്ഥാന പുരസ്കാരങ്ങള്‍. മികച്ച നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം മൂന്ന് വ്യക്തികളും അവാര്‍ഡുകള്‍ക്ക് അര്‍ഹരായി. ഡിസംബര്‍ മൂന്നിന് അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാനതല ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
സ്വകാര്യ മേഖലയിലെ മികച്ച ഭിന്നശേഷി ജീവനക്കാരനായി മൊറയൂര്‍ സ്വദേശി ജൈസല്‍ എ. അത്തശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു. എഴുപത്തഞ്ച് ശതമാനം കാഴ്ചപരിമിതിയുള്ള ജൈസല്‍, പുളിക്കല്‍ വലിയപറമ്പിലെ എബിലിറ്റി ഫൗണ്ടേഷന് ഫോര്‍ ദി ഡിസേബിള്‍ഡില്‍ ജീവനക്കാരനാണ്. കാഴ്ച പരിമിതിയുള്ളവര്‍ക്ക് കംപ്യൂട്ടര്‍ കീബോര്‍ഡ് സ്വതന്ത്രമായി ഉപയോഗിക്കാനും ടൈപ്പിങ് വേഗവ...

