Tuesday, April 7

Tag: മന്ത്രി വി അബ്ദുറഹ്മാൻ

ശാസ്ത്രലോകത്തേക്ക് മിഴി തുറക്കാൻ ഇനി താനൂരിന്റെ ആകാശം: താനൂർ ഫിഷറീസ് സ്കൂളിലെ വാനനിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
Other

ശാസ്ത്രലോകത്തേക്ക് മിഴി തുറക്കാൻ ഇനി താനൂരിന്റെ ആകാശം: താനൂർ ഫിഷറീസ് സ്കൂളിലെ വാനനിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

താനൂർ ഫിഷെറീസ് സ്കൂളിൽ നിർമിച്ച വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും സ്ട്രീം ഹബ്ബുകളും ഐ ലാബുകളും കായിക- ന്യൂനപക്ഷം ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദഘാടനം ചെയ്‌തു. ഇന്ത്യയിലെ പൊതുവിദ്യാലയങ്ങളിൽ നിർമ്മിച്ച ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രമാണിത്. താനൂർ നഗരസഭ ചെയർപേഴ്സൺ നസ്‌ല ബഷീർ അധ്യക്ഷത വഹിച്ചു. തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര മുഖ്യാതിഥിയായി. താനൂർ ഫിഷറീസ് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിനെ ഏറ്റവും വലിയ അറിവുല്പാദന കേന്ദ്രമാക്കി വളർത്തുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും, ഗവേഷകർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിലാണ് വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലാണ് കേന്ദ്രം പ്രവർത്തിക്കുക. മികച്ച അക്വേറിയവും കടലിനെ അടുത്തറിയാനുള്ള സൗകര്യവും അടിയന്തിര ഘട്ടങ്ങളിൽ കടലിൽ ...
Other

താനൂർ മണ്ഡലത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു

താനൂർ നിയോജകമണ്ഡലത്തിലെ ഒഴൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന അഞ്ച് ഗ്രാമീണ റോഡുകൾ ന്യൂനപക്ഷ ക്ഷേമ- കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആറു ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച ഒഴൂർ ഓണക്കാട് ജി.എൽ.പി എസ്. റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ അഷ്കർ കോറാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സവിത ചുള്ളിയത്ത്, കെ.പി ഷാജി, ബാലകൃഷ്ണൻ ചുള്ളിയത്ത് തുടങ്ങിയവർ സംബന്ധിച്ചു. പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച പുൽപ്പറമ്പ് പന്തക്കൽ റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ അഷ്കർ കോറാട് അധ്യക്ഷത വഹിച്ചു. ഒപ്പൈനാട്ട് ജലാലുദ്ദീൻ, മറ്റ് പൗര പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 10 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച കുറുവട്ടിശ്ശേരി തലക്കട്ടൂർ എസ്. സി (മോസ്കോ ) നഗർ റോഡും മന്ത്രി നാടിന് സമർപ്പിച്ചു. 10 ലക്ഷം ര...
Other

ഉദ്ഘാടനത്തിന് ഒരുങ്ങി താനൂർ ഫിഷറീസ് സ്കൂളിലെ വാനനിരീക്ഷണ കേന്ദ്രം

•വാനനിരീക്ഷണ കേന്ദ്രത്തിന്റെ അവസാനഘട്ട പ്രവർത്തികൾ മന്ത്രി വി.അബ്ദുറഹ്മാൻ നേരിട്ട് എത്തി വിലയിരുത്തി. കേരളത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രമായ താനൂർ ഫിഷറീസ് ഹൈസ്കൂളിൽ സ്ഥാപിക്കുന്ന വാന നിരീക്ഷണ കേന്ദ്രത്തിന്റെയും അതിനോടനുബന്ധിച്ച ജ്യോതിശാസ്ത്ര പഠന കേന്ദ്രത്തിന്റെയും അവസാനഘട്ട പ്രവൃത്തികൾ ന്യൂനപക്ഷ ക്ഷേമ- കായിക-വഖഫ് വകുപ്പ്മന്ത്രി വി. അബ്ദുറഹ്മാൻ നേരിട്ടെത്തി വിലയിരുത്തി. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.60 കോടി രൂപ ചെലവഴിച്ചാണ് പ്ലാനറ്റോറിയം ഒരുങ്ങുന്നത്. നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം അതിനു കീഴിലെ ബാംഗ്ലൂർ വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയവും കോഴിക്കോട് പ്ലാനറ്റേറിയവും സംയുക്തമായാണ് വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും വികസിപ്പിച്ചെടുത്തത്. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മാത്രമല്ല, ഗവേഷണ തല്പരർക്കും ഉപയുക്തമാകുന്ന രീതിയിലാണ് വാന നിരീക്...
Malappuram

താനൂർ കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ താലൂക്ക് ആശുപത്രിയായി ഉയർത്തി

താനൂർ കമ്യൂണിറ്റി ഹെൽത്ത് സെ ൻ്ററിനെ താലൂക്ക് ഹെഡ് ക്വോർട്ടർ ആശുപത്രിയായി ഉയർത്തി സർക്കാർ ഉത്തരവായി. ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ്റെ ശ്രമഫലമായി കാലങ്ങളായുള്ള താനൂരിൻ്റെ ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. മൂന്ന് ലക്ഷത്തിലേറെ ജനസംഖ്യയുള്ള താനൂർ നിയോജക മണ്ഡലത്തിൽ സൗകര്യങ്ങളും കിടത്തി ചികിത്സയും ഉള്ള ആശുപത്രി ഉണ്ടായിരുന്നില്ല. താനൂർ കമ്മ്യൂണിറ്റി സെൻ്റർ കാലപ്പഴക്കം മൂലവും അസൗകര്യങ്ങളാലും ദയനീയമായ 1 അവസ്ഥയിലായിരുന്നു. അത് പരിഹരിക്കുന്നതിന് 40 കോടി രൂപ ഫണ്ട് അനുവദിപ്പിക്കുകയും നാൽപ്പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൻ്റെ നിർമ്മാണം നടന്നു വരികയുമാണ്. ഇതിനു പുറമെ 60 കോടി രൂപ ചെലവിൽ മറ്റൊരു കെട്ടിടവും ഇവിടെ വിഭാവനം ചെ യ്തിട്ടുണ്ട്. നിലവിൽ നിർമ്മാണം നടന്നു വരുന്ന രണ്ടാം ഘട്ട കെട്ടിടം പണി പൂർത്തീകരിക്കുന്നതോടെ താലൂക്ക് ഹെഡ് ക്വാർട്ടർ ആശുപത്രിയുടെ പ്ര...
Malappuram

മലപ്പുറം ജില്ലാതല പട്ടയമേളയിൽ 3342 പട്ടയങ്ങൾ വിതരണം ചെയ്തു

പട്ടയ വിതരണത്തില്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചതായി കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല പട്ടയ വിതരണ പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് നടന്ന ജില്ലാതല പട്ടയ വിതരണ പരിപാടിയില്‍ പട്ടയ വിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 3342 പേര്‍ക്ക് പട്ടയം വിതരണം ചെയ്യുന്ന മലപ്പുറം പട്ടയ വിതരണത്തില്‍ സംസ്ഥാനത്ത് തന്നെ മുന്നിട്ടുനില്‍ക്കുന്നു. എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പട്ടയ വിതരണത്തിന് ജീവനക്കാരുടെ ശ്രമമുണ്ടായതുകൊണ്ടാണ് ജില്ലയില്‍ ഇത്രയും പട്ടയങ്ങള്‍ നല്‍കാന്‍ കഴിഞ്ഞത്. പട്ടയ വിതരണ ചരിത്രത്തില്‍ കുറഞ്ഞകാലം കൊണ്ട് കൂടു...
Malappuram

താനൂർ- തെയ്യാല റെയിൽവേ മേൽപ്പാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

താനൂർ- തെയ്യാല റെയിൽവേ മേൽപ്പാലം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പശ്ചാത്തല സൗകര്യം വികസനം എന്താണെന്ന് ജനങ്ങൾ അനുഭവിച്ചറിഞ്ഞ കാലഘട്ടമാണ് ഇതെന്ന് മന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. 'അഞ്ച് വർഷം കൊണ്ട് 60% ബി.എം & ബി സി റോഡുകൾ നിർമ്മിക്കാൻ സാധിച്ചു. മുടങ്ങിപ്പോകും എന്ന അവസ്ഥ വന്ന ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ 5550 കോടി രൂപ വകയിരുത്തി. 600 ഓളം കിലോമീറ്റർ വരുന്ന ദേശീയപാതയുടെ 500 കിലോമീറ്റർ വരെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചു. തീരദേശഹൈവേ, മലയോരഹൈവേ, തുരങ്ക പാത എന്നിവയെല്ലാം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. റോഡ് നവീകരണത്തിനായി കിഫ്ബി, നബാർഡ്, റീബിൽഡ് കേരള എന്നീ പദ്ധതികൾ ഉൾക്കൊള്ളിച്ച് 35,000 കോടി രൂപ ചെലവഴിച്ചു. അഞ്ചുവർഷംകൊണ്ട് 100 പാലങ്ങൾ എന്ന ലക്ഷ്യം 150 പാലം വരെ എത്തി. മുപ്പതോളം റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മാണം പൂർത്തിയായി ക...
Kerala

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡുവുമായി കൂടിക്കാഴ്ച നടത്തി

കരിപ്പൂർ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ യോഗം വിളിക്കും കരിപ്പൂർ വിമാനത്താവളത്തിൻ്റെ റെസ വികസനവുമായി ബന്ധപ്പെട്ട് കായിക-ന്യൂനപക്ഷ ക്ഷേമ- ഹജ്ജ്- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കും. ശനിയാഴ്ച ഡൽഹിയിലെ രാജീവ് ഗാന്ധി ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ. റാം മോഹൻ നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാന പ്രകാരമാണ് യോഗം വിളിക്കുന്നതെന്ന് മന്ത്രി വി. അബ്ദുറഹിമാർ അറിയിച്ചു. കരിപ്പൂരിൽ റൺവേയുടെ റെസ വികസനത്തിനായി സംസ്ഥാന സർക്കാർ വലിയ തുക നഷ്ടപരിഹാരം നൽകി ആവശ്യമായ സ്ഥലം ഏറ്റെടുക്കുകയും സ്ഥലം എയർപോർട്ട് അതോറിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സ്ഥലം നിരപ്പാക്കുകയും വേലി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നിർമ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനാണ് കേന്ദ്...
error: Content is protected !!