Tag: മോഷണം

ഇതര സംസ്ഥാന തൊഴിലാളികളുടെ പണം മോഷ്ടിക്കുന്നയാളെ പിടികൂടി
Crime

ഇതര സംസ്ഥാന തൊഴിലാളികളുടെ പണം മോഷ്ടിക്കുന്നയാളെ പിടികൂടി

തിരൂരങ്ങാടി : ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും സാധനങ്ങളും മോഷ്ടിക്കുന്നത് പതിവാക്കിയ ആളെ പിടികൂടി. അരീക്കോട് പുളിയർക്കോട് സ്വദേശി അബൂബക്കർ സിദ്ധീഖിനെ (45) യാണ് പിടികൂടിയത്. വെന്നിയൂർ കൊടകല്ലിൽ വെച്ചാണ് പിടിയിലായത്. ബൈക്കിലെത്തിയ ഇയാൾ നിർമാണം നടക്കുന്ന വീട്ടിലേക്ക് വന്നാണ് പണം കവർന്നത്. തൊഴിലാളി താഴത്തെ നിലയിൽ പണമടങ്ങിയ ബാഗ് വെച്ചിരുന്നു. മുകൾ നിലയിലായിരുന്നു പണി. വീട്ടിലേക്ക് വന്ന ഇയാൾ ബാഗ് കവർന്നു രക്ഷപ്പെടുന്നതിനിടെ വീട്ടുടമയും തൊഴിലാളിയും ചേർന്നു പിടികൂടുകയായിരുന്നു. പൊലീസിലേല്പിച്ച ഇയാളെ അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിലുള്ള നിരവധി പരാതികൾ ഉണ്ടെന്നു പോലീസ് പറഞ്ഞു. ...
Crime

തലപ്പാറയിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ കവർന്നു

തിരൂരങ്ങാടി : ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണങ്ങൾ ജനാലയിലൂടെ കവർന്നു. മുന്നിയൂർ തലപ്പാറ വലിയ പറമ്പിൽ ഷംസുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. ഷംസുദ്ദീന്റെ മൂന്നു വയസ്സുള്ള മകളുടെ 2 പവന്റെ ആഭരണങ്ങളാണ് കവർന്നത്. കുട്ടിയുടെ ഓരോ പവൻ വീതമുള്ള ചെയിനും അരഞ്ഞാണവുമാണ് നഷ്ടമായത്. ശംസുധീനും കുടുംബവും വീടിന്റെ മുകൾ നിലയിലാണ് കിടന്നിരുന്നത്. ചൂടുകാരണം ജനൽ തുറന്നിട്ടാണ് കിടന്നിരുന്നത്. ജനാലക്കരികിൽ കിടന്ന കുഞ്ഞിന്റെ ദേഹത്ത് നിന്നാണ് ആഭരണങ്ങൾ കവർന്നത്. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക്, ഡോഗ് സ്ക്വാഡ് സംഘങ്ങൾ എത്തി പരിശോധന നടത്തി. ...
Crime

മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ നാട്ടുകാർ തടഞ്ഞു വെച്ചു; 5 നാടോടി സ്ത്രീകൾ പിടിയിൽ

തിരൂരങ്ങാടി : വർക്ക് ഷോപ്പിൽ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ 5 നാടോടി സ്ത്രീകൾ പിടിയിൽ. കോയമ്പത്തൂർ ശിവാനന്ദ കോളനി ഗാന്ധിപുരം സ്വദേശികളായ രാജേശ്വരി, അജ്ഞലി, നീനു, സാവിത്രി, മാരി എന്നവരെയാണ് പിടികൂടിയത്കൊളപ്പുറത്തെ വർക്ക് ഷോപ്പിലാണ് മോഷണം നടത്തിയത്. പുലർച്ചെ പൂട്ട് പൊട്ടിച്ചു അകത്തുകടന്ന് വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ കവരുകയായിരുന്നു. രാവിലെ ഉടമ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഇതിനിടെ സാധനങ്ങളുമായി പോകുകയായിരുന്ന സംഘത്തെ സംശയം തോന്നി നാട്ടുകാർ തടഞ്ഞു വെച്ചു തിരൂരങ്ങാടി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. മറ്റു ചില സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടു ണ്ടെന്ന് പോലീസ് പറഞ്ഞു. ...
Crime

സ്വന്തം വീട്ടിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ

കോഴിക്കോട്: പട്ടാപ്പകല്‍ നടന്ന മോഷണക്കേസിലെ പ്രതിയുമായി എത്തിയപ്പോൾ അമ്പരന്ന് വീട്ടുകാർ. പെരുവയൽ ഗ്രാമ പഞ്ചായത്തിലെ പരിയങ്ങാട് തടയിൽ പുനത്തിൽ പ്രകാശന്‍റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത് മകനായ സിനീഷാണെന്ന് തെളിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കുറ്റം സമ്മതിച്ച പ്രതിയെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.കടബാധ്യത മൂലം ബുദ്ധിമുട്ടിലായിരുന്ന സനീഷ്, അച്ഛൻ കരുതിവെച്ചിരുന്ന 50,000 രൂപ അലമാര തകർത്ത് മോഷ്ടിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് അലമാരയിൽനിന്നും 30,000 രൂപ എടുത്ത് ഇയാൾ വാഹനത്തിന്‍റെ കടം വീട്ടിയിരുന്നു. അത് അച്ഛൻ മനസ്സിലാക്കിയില്ലെന്ന് അറിഞ്ഞ്, മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വീണ്ടും മോഷണം നടത്തുകയായിരുന്നു. ഭാര്യയെ അവരുടെ വീട്ടിലാക്കി തിരികെ വന്ന ശേഷമായിരുന്നു മോഷണം.പുറത്തുനിന്നുള്ള കള്ളന്മാരാണ് കൃത്യം ചെയ്തതെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി തന്‍റേതിനേക്കാൾ വലിയ ഷൂ ധരിക്കുകയും ...
Malappuram

അടച്ചിട്ട വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണാഭരണവും പണവും കവർന്നു

മഞ്ചേരി: അടച്ചിട്ട വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ടു പൊളിച്ച് മുപ്പതു പവൻ സ്വർണാഭരണങ്ങളും അരലക്ഷം രൂപയും കവർന്നു. 22-ാം മൈൽ ഹെവനിൽ വിനീതയുടെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. വിനീത ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന മകന്റെയടുത്താണ്. കഴിഞ്ഞ ഡിസംബറിലാണ് വീട് പൂട്ടിപ്പോയത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ സഹോദരന്റെ ഭാര്യ നളിനി വീട്ടിൽ വിളക്കുവെയ്ക്കാൻ വന്നപ്പോഴാണ് മുൻവശത്തെ പ്രധാന വാതിൽ തുറന്നുകിടക്കുന്നതായി കണ്ടത്. പൂജാമുറിയിലെ ദേവിക്ക് സമർപ്പിച്ച പത്തു പവനോളം വരുന്ന തിരുവാഭരണങ്ങൾ, കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച നെക്‌ലേസ്, താലിമാല, മുത്തുമാല, സെറ്റ് കമ്മൽ, വള എന്നിവയും അലമാരയിൽ സൂക്ഷിച്ച പണവുമാണ് നഷ്ടമായത്. വീട്ടിലെ മുഴുവൻ മുറികളും തുറന്നിട്ട നിലയിലായിരുന്നു. അലമാരകളെല്ലാം തകർക്കുകയും വസ്ത്രങ്ങൾ വാരിവലിച്ചിടുകയും ചെയ്തിട്ടുണ്ട്.വീടിന്റെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് അകത്തുകയറി...
Crime

സഹായം ചോദിച്ചെത്തി മോഷണം, ‘വെള്ളിയാഴ്ച കള്ളൻ’ പിടിയിൽ

കൽപക‍ഞ്ചേരി : മകളുടെ വിവാഹമാണെന്ന വ്യാജേന വീടുകളിൽ സഹായമഭ്യർഥിച്ചെത്തി കുട്ടികളുടെ സ്വർണാഭരണം കവരുന്ന ആളെ പൊലീസ് പിടികൂടി. മഞ്ചേരി ആനക്കയം സ്വദേശി മദാരി പള്ളിയാലിൽ അബ്ദുൽ അസീസിനെ(50) ആണ് താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടൻ, കൽപകഞ്ചേരി സിഐ പി.കെ.ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ജുമുഅ നമസ്കാര സമായത്താണ് ഇയാൾ മോഷണത്തിനായി വീടുകളിൽ എത്തുന്നത്. കഴിഞ്ഞ 5ന് ഉച്ചസമയത്ത് മച്ചിങ്ങപ്പാറയിലെ ഒരു വീട്ടിലെത്തി സഹായം സ്വീകരിച്ചശേഷം വീടിന്റെ പിറകുവശത്ത് കളിച്ചുകൊണ്ടിരിക്കുകയാ‌യിരുന്ന രണ്ടര വയസ്സായ കുട്ടിയുടെ മൂന്നര പവൻ സ്വർണാഭരണം ഊരിയെടുത്ത് ‌ഇയാൾ കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ സിസിടിവി ദൃശ്യം പരിശോധിച്ചതിൽനിന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ അസീസിന്റെ രേഖാചിത്രം തയാറാക്കിയശേഷം ‌ഇയാളെ കണ്ടെത്താൻ പൊലീസ് സമൂഹമാധ്യമം വഴി പ്രചാരണം നടത്തി. ...
Crime

പുലർച്ചെ ക്വാർട്ടെഴ്സിൽ മോഷ്ടിക്കാനെത്തി, അതിഥിതൊഴിലാളികൾ പിടികൂടി കെട്ടിയിട്ടു

മഞ്ചേരി : എളങ്കൂർ ചെറുകുളത്ത് അതിഥിത്തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ മോഷണം നടത്താനെത്തിയവരിൽ ഒരാളെ തൊഴിലാളികൾ പിടികൂടി കെട്ടിയിട്ടു. ഒരാൾ ഓടി രക്ഷപ്പെട്ടു. 3 ഫോൺ, 5000 രൂപ എന്നിവ നഷ്ടമായെന്നാണ് തൊഴിലാളികളുടെ പരാതി. നിലമ്പൂർ സ്വദേശിയെയാണ് പിടികൂടി പൊലീസിലേൽപിച്ചത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു. ഇന്നലെ പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം. ക്വാർട്ടേഴ്സിന്റെ മുകൾ‍ നിലയിൽ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് മോഷണം നടത്തുന്നതിനിടെയാണ് പിടികൂടിയത്. തൊഴിലാളികൾ ബഹളം വച്ചു നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഏതാനും ദിവസം മുൻപ് മെഡിക്കൽ കോളജ് ആശുപത്രി വരാന്തയിൽ കിടന്നുറങ്ങുന്ന കൂട്ടിരിപ്പുകാരന്റെ മൊബൈൽ ഫോൺ മോഷ്ടിക്കുന്നതിന്റെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു. ഇയാളെ പിടികൂടിയിട്ടില്ല. മധ്യപ്രദേശിൽ നിന്നു മൊബൈൽ ഫോൺ മോഷ്ടിച്ച് മഞ്ചേരിയിലെ‍ കടയിൽ വിറ്റ പശ്ചിമ ബംഗാൾ സ്വദേശി നജ്റുൽ ഇസിലാമിനെ (30) ...
Crime

ഉറങ്ങിക്കിടന്ന യുവതിയുടെ നാലു പവന്റെ പാദസരം കവർന്നു

അയൽവാസിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച കോണി ഉപയോഗിച്ചാണ് മോഷണം പള്ളിക്കൽ സലാമത്ത് നഗറിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയുടെ നാലു പവന്റെ സ്വർണപ്പാദസരം കവർന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നര കഴിഞ്ഞാണ് സംഭവം. സലാമത്ത് നഗർ കറുപ്പൻ വീട്ടിൽ മുഹമ്മദ് കോയയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുകൾനിലയിലെ മുറിയുടെ തുറന്നിട്ട ജനലഴിയിലൂടെയായിരുന്നു കവർച്ച. മുഹമ്മദ് കോയയുടെ മരുമകൾ മർവമോളുടെ പാദസരമാണ് കവർന്നത്. സംഭവമറിഞ്ഞ ഉടനെ മർവമോളും വീട്ടുകാരും ഉണർന്നെങ്കിലും മോഷ്ടാവ് കടന്നുകളഞ്ഞു. സമീപവാസിയുടെ വീട്ടിലുണ്ടായിരുന്ന ഏണി ഉപയോഗിച്ചാണ് മോഷ്ടാവ് വീടിന്റെ മുകളിലത്തെ നിലയിൽ കയറിയത്. തേഞ്ഞിപ്പലം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ.ബി. ഷൈജുവിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. സമീപപ്രദേശമായ അമ്പലവളവിൽ രണ്ട് വർഷം മുൻപ് സമാനമാതൃകയിലുള്ള മോഷണം നടന്നിരുന്നു. സ്റ്റേഷൻ പരിധി...
Local news

കൊളപ്പുറത്ത് സാനിറ്ററി കടയിൽ മോഷണം, മോഷ്ടാവിന്റ ദൃശ്യം സി സി ടി വിയിൽ

എ.ആർ നഗർ: കൊളപ്പുറത്ത് കാടേങ്ങൽ സാനിറ്ററി ഹൗസ്സിലാണ് മോഷണം നടന്നത്. പിൻവശത്തെ വാതിലുകൾ കമ്പിപ്പാര ഉപയോഗിച്ച് തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. വാട്ടർ ടാപ്പ്, കോപ്പർ, ഫാൻ എന്നിവ കവർന്നിട്ടുണ്ട്. മോഷണം നടന്നത് അറിയാതിരിക്കാൻ പെട്ടി അവിടെ തന്നെ വെച്ചിരിക്കുകയാണ്. സി സി ടി വി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. കാടേങ്ങൽ അബ്ദുല്ഖാദരിന്റേത് ആണ് കട. ...
error: Content is protected !!