Saturday, May 30

Tag: രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങിമരിച്ചു

പൂക്കോട്ടൂരിൽ രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിച്ചു
Accident

പൂക്കോട്ടൂരിൽ രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം : പൂക്കോട്ടുരിൽ വെള്ളക്കെട്ടിൽ വീണ് നാലും ഏഴും വയസ്സുള്ള രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. മേൽമുറി പടിഞ്ഞാറെമുക്ക് സ്വദേശി ചേർത്തൊടി അഫ്സലിൻ്റെ മകൻ ആദിൽ മിറാഷ് (6), അഫ്സലിൻ്റെ ഭാര്യയുടെ സഹോദരിയുടെ മകൻ മുഹമ്മദ് ഫൗസാൻ (4) എന്നിവരാണ് മരിച്ചത്. പൂക്കോട്ടൂർ പിലാക്കലിന് സമീപമുള്ള വലിയ തോട്ടിലാണ് ദാരുണ സംഭവം നടന്നത്. കളിക്കുന്നതിനിടെയോ അപകടത്തിൽപ്പെട്ടതോ ആകാമെന്ന സംശയത്തിലാണ് വിവരം. രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബന്ധുക്കളായ രണ്ട് കുട്ടികളുടെ മരണത്തിൻ്റെ ഞെട്ടലിലാണ് നാട്ടുകാർ....
Breaking news, Other

താനാളൂർ പകരയിൽ രണ്ട് വിദ്യാർത്ഥികൾ പാറക്കുഴിയിലെ വെള്ളത്തിൽ വീണ് മരിച്ചു

താനാളൂർ: അയ്യായ റോഡ് പകര തൊട്ടിക്കുണ്ട് പാറക്കുഴിയിൽ രണ്ട് വിദ്യാർത്ഥികൾ വെള്ളത്തിൽ വീണു മരണപ്പെട്ടു. പിലാത്തോട്ടത്തിൽ മുനീർ - മുഹ്സിന കൊടിഞ്ഞി എന്നിവരുടെ മകൻ ഫാദി അമൻ (9), വെള്ളിയത്ത് സമീറിന്റെ മകൻ അസ്'ലഹ്(7) എന്നിവരാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ കാൽവഴുതി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് അറിയുന്നത്. മുങ്ങിത്താഴുന്ന സഹപാഠിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ വിദ്യാർത്ഥിയും വെള്ളത്തിൽ അകപ്പെട്ടു. കൂടെ ഉണ്ടായിരുന്ന കുട്ടി പ്രദേശത്തെ ആളുകളെ വിവരം അറിയിക്കുകയും ഉടനെ രണ്ട് വിദ്യാർത്ഥികളെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
error: Content is protected !!