തോട്ടശ്ശേരിയറ പാത്തിക്കുഴി റോഡ് വികസനത്തിന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
പെരുവള്ളൂർ: കണ്ണമംഗലം, പെരുവള്ളൂർ, പള്ളിക്കൽ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതും ഏറെ ഗതാഗത പ്രാധാന്യമുള്ളതുമായ തോട്ടശ്ശേരിയറ-ഇല്ലത്തുമാട്-പാത്തി ക്കുഴി റോഡ് പത്ത് മീറ്റർ വീതിയാക്കി നവീകരിക്കുന്ന പദ്ധതിക്ക് വേഗത കൂട്ടാൻ ജനകീയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.2017ൽ പത്ത് കോടി ഫണ്ട് കിഫ്ബി ഇതിനായി അനുവദിച്ചിട്ട് ഒൻപത് വർഷം കഴിഞ്ഞിട്ടും പദ്ധതി അനന്തമായി നീണ്ടു പോകുന്നതിൽ പൊതുജന കൺവെൻഷൻ ആശങ്ക രേഖപ്പെടുത്തി.പല അത്യാവശ്യ പദ്ധതികൾക്കും ഫണ്ട് ലഭ്യമാകാതിരിക്കുമ്പോൾ പത്തു കോടി ഫണ്ട് കിഫ്‌ബി അനുവദിച്ചിട്ടുള്ള ഈ പദ്ധതി നഷ്ടപ്പെടാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.
വട്ടപ്പറമ്പ് എൽ പി സ്കൂളിൽ വെച്ച് ചേർന്ന കൺവെൻഷനിൽ അമീർ അറക്കൽ അധ്യക്ഷനായി. എഞ്ചിനിയർ ടി മൊയ്‌തീൻ കുട്ടി ഉദ്ഘാടനം ചെയ്തു.വി പി ബീരാൻ കുട്ടി സ്വാഗതം പറഞ്ഞു.
ഭാരവാഹികളായികെ പി ജാഫർ തങ്ങൾ (ചെയർമാൻ)മുഹമ്മദ് യൂനുസ് പി ഒ,...

