Sunday, June 28

Tag: വളാഞ്ചേരി

തലപ്പാറയിൽ ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം: യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
Accident

തലപ്പാറയിൽ ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം: യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

തിരൂരങ്ങാടി : ​തലപ്പാറ ദേശീയപാതയിൽ തലപ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു യുവാവ് മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വളഞ്ചേരി പാണ്ടികശാല സ്വദേശി മുഹമ്മദ്‌ സലാം (20) ആണ് മരണപ്പെട്ടത്. ബൈക്കിലുണ്ടായിരുന്ന പാണ്ടികശാല സ്വദേശി തന്നെയായ മുഹമ്മദ്‌ മുസമ്മിൽ (20) എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. ​ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ പരിസരത്തുണ്ടായിരുന്നവരും രക്ഷാപ്രവർത്തകരും ചേർന്ന് ഇരുവരെയും ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ്‌ സലാമിന്റെ ജീവൻ രക്ഷിക്കാനായില്ല. ​പ്രാഥമിക ചികിത്സയ്ക്ക് ശേഷം, ഗുരുതരമായി പരിക്കേറ്റ മുഹമ്മദ്‌ മുസമ്മിലിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോള...
Breaking news

വളാഞ്ചേരിയിൽ പിതാവിൻ്റെ അടിയേറ്റ് 17 കാരൻ മരിച്ചു

വളാഞ്ചേരി: വളാഞ്ചേരിയിൽ മദ്യലഹരിയായ പിതാവിന്റെ അടിയേറ്റ് വിദ്യാർഥിയായ മകൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ പച്ചീരിയിൽ താമസിക്കുന്ന മങ്കുഴിയിൽ ശബരിയുടെ മകൻ ശ്യാംകൃഷ്ണൻ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. രാത്രി മദ്യപിച്ചെത്തിയ പിതാവുമായി ശ്യാം തർക്കത്തിൽ ഏർപ്പെട്ടു. തർക്കത്തിനിടെ പിതാവിന്റെ അബദ്ധത്തിൽ ഉള്ള അടിയേറ്റ് ശ്യാം വീഴുകയായിരുന്നു. പിതാവ് തന്നെ കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളേജ് അശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതി ശബരിയെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. മരപ്പണിക്കാരനാണ് പിതാവായ ശബരി. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച ശ്യാംകൃഷ്ണൻ....
Crime

വീട് കുത്തിത്തുറന്ന് മോഷണം; ബന്ധുവായ പതിനേഴുകാരൻ ഉൾപ്പെടെ അറസ്റ്റിൽ

വളാഞ്ചേരി: ആതവനാട് വീട് കുത്തിത്തുറന്ന് രണ്ടുപവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ബന്ധുവായ പതിനേഴുകാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍. സ്വര്‍ണം മോഷ്ടിച്ച രണ്ടു കുട്ടികളും വില്‍ക്കാന്‍ സഹായിച്ച ഇടനിലക്കാരായ സ്ത്രീയും പുരുഷനും അടക്കം നാലുപേരാണ് കേസിലെ പ്രതികള്‍. സ്വര്‍ണം വിറ്റുകിട്ടിയ പണം ആഡംബര ജീവിതത്തിനാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളും ഉപയോഗിച്ചത്.നവംബര്‍ മൂന്നിന് വൈകുന്നേരമാണ് സംഭവം. ആതവനാട് പാറ പ്രദേശത്ത് ഉമ്മാത്ത എന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കടന്നാണ് ബന്ധുവായ പതിനേഴുകാരനും മറ്റൊരു പതിനേഴുകാരനും ചേര്‍ന്ന് സ്വര്‍ണാഭരണം മോഷ്ടിച്ചത്. ഉമ്മാത്തയുടെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ വീടിനടുത്ത് താമസിക്കുന്ന ബന്ധുവായ പതിനേഴുകാരനാണ് മോഷ്ടിച്ചതെന്ന് തിരിച്ചറിയുകയും യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചു. സുഹൃത്തായ പതിനേഴുകാരനും സഹായിച്ചെന്ന്...
Health,

നിപ: പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല

മലപ്പുറം ജില്ലയില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഇന്ന് പുതുതായി ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. ഇന്ന് പുതിയ പരിശോധനാ ഫലങ്ങളും വന്നിട്ടില്ല. ഇതുവരെ 65 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 2 പേര്‍ മാത്രമാണ് ഐസൊലേഷനില്‍ ചികിത്സയിലുള്ളത്. നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേര്‍ക്ക് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി വരുന്നു....
Accident

വട്ടപ്പാറയിൽ കാറിടിച്ചു സ്കൂട്ടർ യാത്രക്കാരി മരിച്ചു, കാർ നിർത്താതെ പോയി

വളാഞ്ചേരി : വട്ടപ്പാറ മേൽഭാഗത്ത് കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. കാവുംപുറം ഉണ്ണിയേങ്ങൽ യൂസുഫിന്റെ മകൾ ജുമൈല (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജംഷീറിനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ട വാഹനം നിറുത്താതെ പോയി. ഇന്നലെ രാവിലെ 10.30 വട്ടപ്പാറ മേൽഭാഗത്ത് പഴയ സി ഐ ഓഫിസിനു സമീപം ദേശീയ പാതയിലാണ് അപകടം. യുവതി സഞ്ചരിച്ച വാഹനം കാറിലിടിച്ച് മറിഞ്ഞ് പുറത്തേക്ക് തെറിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിലാണ് മരണം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല....
error: Content is protected !!