വിവരാവകാശ നിയമപ്രകാരം വിവരം സൗജന്യമായി നൽകണം; തിരൂരങ്ങാടി നഗരസഭയ്ക്ക് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്
തിരൂരങ്ങാടി: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമാക്കിയില്ലെന്ന പരാതിയിൽ തിരൂരങ്ങാടി നഗരസഭയ്‌ക്കെതിരെ വിവരാവകാശ കമ്മീഷനിൽ നൽകിയ രണ്ടാം അപ്പീലിൽ വിവരാവകാശ പ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്തിന് അനുകൂലമായി സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു.സംസ്ഥാന വിവരാവകാശ കമ്മീഷണർ സണ്ണിച്ചൻ പി. ജോസഫാണ് ഹർജി പരിഗണിച്ച്, അപേക്ഷകനു ആവശ്യപ്പെട്ട വിവരങ്ങൾ സൗജന്യമായി നൽകാൻ നഗരസഭയ്ക്ക് നിർദേശം നൽകിയത്. കൂടാതെ, പള്ളിപ്പടി ഐസ് കമ്പനിയുടെ മുന്നിലൂടെ ഉണ്ടായിരുന്ന തോട് നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ കാലികമാക്കി ആസ്തി രജിസ്റ്ററിന്റെ (Updated Asset Register) പകർപ്പും അപേക്ഷകനു ലഭ്യമാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുമുമ്പ് തോട് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി നൽകാൻ ഉത്തരവ് ഉണ്ടായിരുന്നതാണ്. വിവിധ സർക്കാർ ഉത്തരവുകൾ ഉണ്ടായിട്ടും ആസ്തി രജിസ്റ്റർ കാലികമാക്കുന്നതിൽ തിരൂരങ്ങാടി നഗരസഭ വീഴ്ച വരുത്തിയിരി...

