Saturday, July 5

Tag: വെളിമുക്ക്

സൗദിയിൽ മരിച്ച വെളിമുക്ക് സ്വദേശിയുടെ കബറടക്കം നാളെ നടക്കും
Gulf

സൗദിയിൽ മരിച്ച വെളിമുക്ക് സ്വദേശിയുടെ കബറടക്കം നാളെ നടക്കും

മുന്നിയൂർ : സൗദിയിൽ മരിച്ച വെളിമുക്ക് സ്വദേശിയുടെ മയ്യിത്ത് നാളെ വ്യാഴാഴ്ച ഖബറടക്കും. വെളിമുക്ക് സൗത്ത് സ്വദേശി അരിക്കാടൻ അബൂബക്കർ മാസ്റ്ററുടെ മകൻ അബ്ദുൽ റഊഫിന്റെ (43) മയ്യിത്താണ് വ്യാഴാഴ്ച എത്തുന്നത്. കഴിഞ്ഞ മാസം 29 നാണ് ദമാമിൽ വെച്ച് റഊഫ് മരണപ്പെട്ടത്. മയ്യിത്ത് നാളെ വീട്ടിലെത്തും. വൈകുന്നേരം 5 മണിക്ക് വെളിമുക്ക് വലിയ ജുമുഅത്ത് പള്ളിയിൽ ഖബറടക്കും. മാതാവ്, സഫിയ വലിയത്ത്. ഭാര്യ, മുഹ്‌സിന. ഫെല്ല ജഹാൻ ഏക മകളാണ്. സഹോദരങ്ങൾ: വസീം, ഷമീം, ഫർഹ തസ്‌നീം....
Other

അസ്മി ഇസി മേറ്റ് കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് സമാപിച്ചു

ചേളാരി : സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന അസ്മി ഇസി മേറ്റ് പ്രീപ്രൈമറി ടീച്ചർ ട്രൈനിംഗ് കോഴ്സിൻ്റെ ഭാഗമായി സംഘടിപ്പിച്ച 'മെഡോ വാക്ക് 24' ത്രിദിന കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് ശ്രദ്ധേയമായി. സമാപന സംഗമം സമസ്ത മാനേജർ കെ. മോയിൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അസ്മി ജനറൽ കൺവീനർ പി.കെ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ് വി മുഹമ്മദലി മാസ്റ്റർ, റഫീഖ് ചെന്നൈ, പി പി മുഹമ്മദ് മാസ്റ്റർ കക്കോവ്, ശഫീഖ് റഹ്മാനി ചേലേമ്പ്ര, ശിഹാബ് പന്നിക്കോട്, അബൂബക്കർ പരപ്പനങ്ങാടി, ശഹീൻ അഹമ്മദ് വണ്ടൂർ, ഹാബീൽ ഒഴുകൂർ, ഹംന കണ്ണൂർ, നിഹാല കണ്ണൂർ, സൗദ റഷീദ്, കമർ ബാനു  സംസാരിച്ചു....
Accident

മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട് യുവാവിന് ഗുരുതര പരിക്ക്

മുന്നിയൂർ : മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട് യുവാവിന് ഗുരുതര പരിക്ക്. വെളിമുക്ക് ആലുങ്ങൽ സ്വദേശി ചക്കുങ്ങൽ വീട്ടിൽ പരിയകത്ത് സലീമിന്റെ മകൻ അജ്മൽ അലി (21) ക്കാണ് പരിക്ക്. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. അണക്കെട്ടിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി ചേളാരി യിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോൾ ഐ സി യുവിൽ ആണ്....
Gulf, Obituary

മുന്നിയൂർ സ്വദേശി സഊദിയിൽ നിര്യാതനായി

തിരൂരങ്ങാടി : വെളിമുക്ക് കൂഫയിലെ കണ്ണൻതൊടി ഊർപ്പാട്ടിൽ പരേതനായ അബൂബക്കറിന്റെ മകൻ യു. ജഅ്ഫർ ( 46 ) സഊദിയിൽ നിര്യാതനായി. തബൂക്കിനടുത്ത് ദുബയിൽ കടയിൽ ജോലിക്കാരനായിരുന്നുഉമ്മ : ഫാത്തിമ.ഭാര്യ :നജീബ, മക്കൾ : തമീം അഹ്‌മദ്‌, ബഹ്ജ, സൽവ .സഹോദരങ്ങൾ :മുസ്തഫ, അബ്ദുർറഹ്മാൻ,ആതിഖമയ്യിത്ത് അവിടെ തന്നെ മറവ് ചെയ്യും.
error: Content is protected !!