Monday, March 2

Tag: ഷോക്കേറ്റ് മരിച്ചു

ജോലിക്കിടെ യുവാവ് ദുബായിൽ ഷോക്കേറ്റ് മരിച്ചു
Accident

ജോലിക്കിടെ യുവാവ് ദുബായിൽ ഷോക്കേറ്റ് മരിച്ചു

മരണം ഈ മാസം നാട്ടിലേക്ക് പോകാനിരിക്കെ ദുബയ്: മലയാളി യുവാവ് ദുബായിൽ ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൂറ്റനാട് ചാലിശ്ശേരി ദുബൈ റോഡ് കൊളവർണിയിൽ വീട്ടിൽ അജ്‌മൽ (24) ആണ് മരിച്ചത്. ഇലക്ട്രീഷ്യനായി ജോലി ചെയ്‌് വരികയായിരുന്നു ഇദ്ദേഹം. ബുധനാഴ്‌ചയാണ് സംഭവം. കപ്പലിലെ വർക് ഷോ പ്പിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഒന്നര വർഷം മുമ്പ് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് അജ്‌മൽ നാട്ടിൽ വന്നത്. ഈ മാസം 30ന് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. പിതാവ്: മാനു, മാതാവ്: സുബൈദ, സഹോദരങ്ങൾ: അസ്‌ലഹ, അഫീന, നിഷ. വാർത്തകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LD5Mnj8Lojq778BsrSQbcq?mode=r_t...
Breaking news, Obituary

ആലിപ്പറമ്പിൽ 2 സംഭവങ്ങളിലായി ബാപ്പയും മകനും ഉൾപ്പെടെ 3 പേർ ഷോക്കേറ്റ് മരിച്ചു

പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിൽ 2 സംഭവങ്ങളിലായി പിതാവും മകനും ഉൾപ്പെടെ 3 പേർ ഷോക്കേറ്റ് മരിച്ചു. പാറക്കണ്ണിയിലാണ് പിതാവും മകനും വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു മരിച്ചത്. ഒടമലയിൽ അയൽ വീട്ടിൽ ചക്ക ഇടുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവും മരിച്ചു. ആലിപ്പറമ്പ് പാറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ് (50), മകൻ മുഹമ്മദ് അമീൻ (18) എന്നിവരാണ് മരിച്ചത്. വയലിലെ മോട്ടർ പുരയക്ക് സമീപത്ത് പന്നിയെ പിടിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്. പിതാവിനെ അന്വേഷിചെത്തിയ മകനും അപകടത്തിൽ പെട്ടതായാണ് വിവരം. ഉച്ചയ്ക്ക് ശേഷമാണ് സംഭവം. തിരൂരങ്ങാടി ടുഡേ. ഒടമലയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെകുളമ്പ് വട്ടപ്പറമ്പിൽ ഉണ്ണീൻകുട്ടിയുടെ മകൻ കുഞ്ഞിമുഹമ്മദ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. അയൽ വീട്ടിലെ പ്ലാവിൽ ചക്ക പറിക്കുമ്പോൾ ഇലക്ട്രിക് ലൈൻ കമ്പിയിൽ തട്ടുകയ...
Accident

പ്രാവിനെ പിടിക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു

തിരൂരങ്ങാടി : പ്രാവിനെ പിടിക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പെരുവള്ളൂർ മൂച്ചിക്ക ൽ സ്വദേശി കാരാടൻ മുസ്തഫയുടെ മകൻ സൽമാൻ ഫാരിസ് (18) ആണ് മരിച്ചത്. പുകയൂർ പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ വെച്ചാണ് സംഭവം. പുകയൂർ അങ്ങാടിയിലെ പി കെ ഫ്രൂട്‌സ്, ചിക്കൻ കടയിലെ ജീവനക്കാരനാണ് സൽമാൻ ഫാരിസ്. ഇതോടൊപ്പം കടയിൽ പ്രവിനെയും വളർത്തുന്നുണ്ട്. കാണാതായ പ്രാവിനെ തൊട്ടടുത്ത കെട്ടിടത്തിൽ കണ്ടപ്പോൾ അതിനെ പിടിക്കാൻ വേണ്ടി കയറിയതായിരുന്നു. ഇതിനിടെ വൈദ്യുതി ലൈൻ കഴുത്തിൽ തട്ടി ഷോക്കേറ്റ് വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. ട്രാൻസ്ഫോമറിൽ നിന്ന് പോകുന്ന ലൈനാണ്. മഗ്‌രിബ് നിസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്നിറങ്ങുന്നവരാണ് വീണത് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് മൈമൂന. സഹോദരങ്ങൾ : സഫ്‌വാൻ, സഹീർ, സിനാൻ. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കബറടക്കം നാളെ പാലപ...
error: Content is protected !!